മസ്‌കറ്റ്: അങ്കമാലി സ്വദേശി നഴ്‌സ് ഒമാനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണമല്ല കൊലയാളിയുടെ ലക്ഷ്യമെന്ന് തെളിയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാരകമായ മുറിവുകളും ക്രൂരമായ തരത്തിലാണ് കൊലച്ചെയപ്പെട്ടതെന്നുമുള്ള വിവരങ്ങളാണ് ഉള്ളത്. മോഷണമായിരുന്നു ലക്ഷ്യമെങ്കില്‍ അതിക്രൂരമായി കൊലപ്പെടുത്തുകയില്ലെന്നാണ് പോലീസ് നിഗമനം. നേരത്തെ ഇവര്‍ താമസിച്ചിരുന്നിടത്തെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയും ഇവരുടെ ഫോണ്‍ സന്ദേശങ്ങളും കാളുകളും പോലീസ് പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട നഴ്‌സിന്റെയും ഭര്‍ത്താവിന്റെയും കാള്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ഇതിനകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
പ്രതികാരം തീര്‍ക്കാന്‍ എന്ന വണ്ണം ആഴത്തില്‍ മുറിവേല്പ്പിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക ശരീരപരിശോധനയുടേയും, മുറിവുകളുടെ സ്വഭാവങ്ങളും സംബന്ധിച്ച വിശദാംശങ്ങളാണ് പുറത്തായത്. അതേസമയം രാസപരിശോധനാ ഫലങ്ങളും, ആന്തരികാവയവ പരിശോധനാ റിപോര്‍ട്ടും വന്നിട്ടില്ല.
4മാസം ഗര്‍ഭിണിയായ ചിക്കു റോബര്‍ട്ടിന്റെ അടിവയറ്റിലാണ് ഏറ്റവും വലിയ മുറിവ്. വയര്‍ മുറിഞ്ഞ് ആന്തരികാവയവങ്ങളും മുറിഞ്ഞിരുന്നു. മുതുകിലും, നെഞ്ചിലും ആഴത്തില്‍ പല തവണ മുറിവുകള്‍ ഏല്പ്പിച്ചിട്ടുണ്ട്. 9ഓളം മുറിവുകള്‍ ആണ് മരണകാരണമായുള്ളത്. ഇതില്‍ ഒരു മുറിവ് മാത്രം മതി മരണകാരണമാകാന്‍. ഇത്രയും ക്രൂരമായി കൊല നടത്തിയത് മോഷണത്തിനായി അല്ല എന്നാണ് സൂചന. കൊലയ്ക്ക് ശേഷം സഭവത്തേ വഴിതിരിച്ചുവിടാന്‍ ചെവി അറുത്തുമാറ്റി കമ്മല്‍ കവര്‍ന്നു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു എന്നും കരുതുന്നു. അസൂത്രിതമായ കൊലപാതകമായാണ് പോലീസ് കരുതുന്നത്. മോഷണത്തിനായിരുന്നെങ്കില്‍ ഇത്രയധികം പ്രതികാരം ശരീരത്തോട് ചെയ്യേണ്ടതില്ലെന്നും വിലയിരുത്തുന്നു. മാത്രമല്ല മരണകാരണമായ 9മുറിവുകള്‍ ഏല്പ്പിച്ച് അബോധാവസ്ഥയിലായ ആളുടെ കമ്മല്‍ അഴിച്ചെടുക്കാവുന്നതേയുള്ളു. ചെവികള്‍ അറുത്തു മാറ്റേണ്ട സാഹചര്യം ഇല്ല.
കൊലപാതകവുമായി ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത് ചിക്കുവിന്റെ ഭര്‍ത്താവും പാക്കിസ്ഥാന്‍ സ്വദേശിയുമാണ്. ഇതില്‍ പാക് സ്വദേശിയിലേക്കാണ് സംശയം നീളുന്നത്. ഇയാളുമായി ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന് നേരത്തേ പരിചയം ഉണ്ടായിരുന്നു.പാക്കിസ്ഥാന്‍ സ്വദേശി ഇവരുടെ അയല്പക്കത്ത് താമസക്കാരനാണ്. പ്രതികാരമോ മുന്‍ വൈരാഗ്യമാണോ കൊലയ്ക്ക് പിന്നില്‍ എന്ന് ഉറപ്പിച്ചിട്ടില്ല. ലൈഗീക അതിക്രമം നടന്നുവോ എന്നറിയാനും മെഡിക്കല്‍ റിപോര്‍ട്ടും ആന്തരികാവയവ പരിശോധനാ റിപോര്‍ട്ടും വരണംപാക്കിസ്ഥാന്‍ സ്വദേശിയുമായി ഉള്ള ബന്ധങ്ങള്‍ മനസിലാക്കുന്നതിനും, പ്രതികാരം വല്ലതും ഉണ്ടോ എന്നറിയാനും അവേഷണ വിവരങ്ങള്‍ കര്‍ശനമായി രഹസ്യമായി സൂക്ഷിക്കാനും ആണ് ഭര്‍ത്താവിനേ കസ്റ്റഡിയില്‍ വയ്ച്ചിരിക്കുന്നത് എന്നാണ് ഒടിവില്‍ കിട്ടുന്ന സൂചന. ചിക്കുവിന്റെ മൃതദേഹം ചൊവ്വാഴ്ച്ച നാട്ടില്‍ എത്തിക്കും. ബുധനാഴ്ച്ച സംസ്‌കാരം നടത്താനുള്ള ക്രമീകരണം നടത്തുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ലിന്‍സനെ വിട്ടയക്കാന്‍ താമസിച്ചാല്‍ അതുവരെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനും ആലോചനയുണ്ട്.