പി.പി ചെറിയാൻ
ചിക്കാഗോ: വീടിന്റെ മോർട്ട്‌ഗേജ് അടയ്ക്കുവാൻ കഴിയാതെ ദുരിതം അനുഭവിക്കുന്നവർക്കു സഹായ ഹസ്തവുമായി വീണ്ടും ഇല്ലിനോയ ഹൗസിങ് ഡെവലപ്‌മെന്റ് അതോറിറ്റി. ആഗസ്റ്റ് ഒന്നു മുതലാണ് ഇല്ലിനോയ് ഹാർഡസ്റ്റ് ഹിറ്റ് എന്ന പദ്ധതിയ്ക്കു തുടക്കം കുറിക്കുക.
ഇല്ലിനോയ് റിപബ്ലിക്കൻ ഡമോക്രാറ്റിക് യുഎസ് സെനറ്റേഴ്‌സ് കൈ കോർത്താണ് മോർട്ട്‌ഗേജ് അടക്കുവാൻ പ്രയാസപ്പെടുന്നവരുടെ സഹായത്തിനായി രംഗത്ത് എത്തിയിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെടുകയോ വരുമാനത്തിൽ പതിനഞ്ചു ശതമാനം വരെ കുറവുണ്ടാകുകയോ ചെയ്തവർക്കു 35,000 ഡോളർ വരെ സഹായ ധനം നൽകുക എന്നതാണ് പുതിയ പദ്ധതികൊണ്ടു ലക്ഷ്യമിടുന്നത്. അഞ്ചു വർഷം വരെ ലോൺ അടയ്ക്കുന്നതിൽ നിന്നും വീട്ടുടമസ്ഥർക്കു ഇളവു ലഭിക്കും.
അംഗവൈകല്യം സംഭവിക്കുകയോ ഭാര്യയോ ഭർത്താവോ മരിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്തവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇല്ലിനോട് ഹൗസിങ് ഡവലപ്‌മെന്റ് അതോറിറ്റി മുഖേന യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രഷറിയാണ് ആവശ്യമായ തുക അനുവദിക്കുന്നതെന്നു പ്രോഗ്രാം അഡ്മിനിസ്‌ട്രേറ്റർ ഓഡ്രഹാമറിക് അറിയിച്ചു.
14000 വീട്ടുടമസ്ഥർക്കു ഈ പദ്ധതിയുടെ പ്രയോജനം ഇതുവരെ ലഭിച്ചിട്ടുണ്ട്.