പള്ളിയിലെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പൊതുആരാധന നടത്താന്‍ പുരോഹിതനു വിലക്കി ഉത്തരവ്

ഡബ്ലിന്‍: പള്ളിയില്‍ ആരാധനയ്‌ക്കെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ വൈദികനെ പൊതുആരാധനയില്‍ നിന്നു വിലക്കി പള്ളി അധികൃതരുടെ ഉത്തരവ്. കോ ആന്റ്രിം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിഷപ്പിനെതിരെയാണ് ഇപ്പോള്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു വിലക്കാന്‍ നടപടിയെടുത്തിരിക്കുന്നത്. ഇനി പൊതു ആരാധനാ ചടങ്ങുകളില്‍ പങ്കെടുക്കാനോ, കുര്‍ബാന അര്‍പ്പിക്കുന്നതിനോ അദ്ദേഹത്തിനു സാധിക്കുകയില്ല.
കോ ആന്റ്രറിമ്മിലെ പുരോഹിതനായ പോള്‍ സിമ്മണ്‍സിനെതിരെയാണ് ഇപ്പോള്‍ ഏറെ ഗുരുതരമായ ആരോപണം ശരിയാണെന്നു കണ്ടെത്തിയിരിക്കുന്നത്. 2009 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സിവില്‍ അതോറിറ്റീസിനു മുന്നില്‍ ഇതു സംബന്ധിച്ചെത്തിയ കേസില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ പരാതി ഡൗണ്‍ ആന്‍ഡ് കാന്നോര്‍ ഇടവക അധികൃതര്‍ക്കു കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതേ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ചര്‍ച്ച പോളിസിയ്ക്കു നിരക്കാത്ത രീതിയില്‍ ഫാ.സിമ്മണ്‍സ് പ്രവര്‍ത്തിച്ചതായും, ഇതേ തുടര്‍ന്നു സംഭവത്തിന്റെ തുടര്‍ അന്വേഷണവും വിശദമായ അന്വേഷണവും നടത്തുന്നതിനായി കേസ് സിവില്‍ അതോറിറ്റികള്‍ക്കു കൈമാറുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. രണ്ടു വര്‍ഷമായി നടത്തിയ അന്വേഷണത്തില്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും, എന്നാല്‍ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുമ്പോള്‍ സാഹചര്യങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും അതിരൂപതാ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നു ഫാ.സിമ്മണ്‍സ് സേവനത്തില്‍ നിന്നും സ്വയം വിരമിക്കുന്നതിനു സന്നദ്ധനാകണമെന്നു അദ്ദേഹത്തിനു അറിയിപ്പു നല്‍കി. ഇതേ തുടര്‍ന്ന് പൊതുആരാധനയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി റിട്ട പുരോഹിതന്റെ എല്ലാ ആനൂകൂല്യങ്ങളോടും കൂടി അദ്ദേഹത്തെ വിശ്രമ ജീവിതത്തിനു അയക്കുന്നതിനും തീരുമാനമായി.

Top