കൈയും കാലും ഇല്ലാതെ കുട്ടികള്‍ ജനിക്കുന്നു; കാരണമറിയാതെ ഈ പ്രദേശം….

കൈയും കാലും ഇല്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കുന്നു. ഫ്രാന്‍സിലെ എയിന്‍ പ്രവിശ്യയിലാണ് ഈ അപൂര്‍വ പ്രതിഭാസം. ആശങ്കപ്പെടുത്തുന്ന ഈ അവസ്ഥയെക്കുറിച്ച് ഫ്രാന്‍സ് അന്വേഷണം ആരംഭിച്ചു. ഇതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട് സര്‍ക്കാര്‍. ഒരു ഡസനിലധികം കുട്ടികളാണ് ഇവിടെ ഒന്നുകില്‍ കൈയോ അല്ലെങ്കില്‍ കാലോ ഇല്ലാത്ത നിലയില്‍ ജനിച്ചത്.

ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടുപിടിക്കുന്നതില്‍ രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഈ വിഷയത്തില്‍ അന്വേഷണ സംഘത്തിന്റെ ആദ്യത്തെ ഫലം ജനുവരിയില്‍ വരുമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിശദമായ പഠനറിപ്പോര്‍ട്ട് വേനല്‍കാലത്തോടെയാകും പുറത്തുവരിക. ഗര്‍ഭകാലത്ത് ഭ്രൂണത്തിന്റെ കൈകളുടെ ഭാഗം വളരാതിരിക്കുന്ന അവസ്ഥയാണ് ഇതെന്ന് ആരോഗ്യരംഗത്ത് ഉള്ളവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ കൈത്തണ്ടയും വിരലുകളും ഇല്ലാതെയും കുട്ടികള്‍ ജനിക്കുന്നുണ്ട്. സ്വിസ് അതിര്‍ത്തിക്ക് ഏറെ അകലെയല്ലാത്ത എയിനിലെ ഗ്രാമപ്രദേശങ്ങളിലും ബ്രിട്ടനി, ലോറി-അറ്റ്ലാന്റിക്ക് ഭാഗങ്ങളിലുമാണ് ഈ അവസ്ഥ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എയിനിലെ 11 കിലോമിറ്റര്‍ ചുറ്റവിലുള്ള ഡ്രൂലറ്റ് ഗ്രാമത്തിലാണ് അംഗവൈകല്യമുള്ള കുട്ടികള്‍ കൂടുതലായി ജനിക്കുന്നത്. ഈ മേഖലയില്‍ ഉപയോഗിക്കുന്ന കീടനാശിനികളെക്കുറിച്ചും പഠനം നടക്കുന്നുണ്ട്.

എട്ടു വയസുള്ള റയാന്‍ ഇത്തരത്തില്‍ ഏയില്‍ മേഖലയില്‍ മുട്ടിനു താഴെയ്ക്ക് കൈ നഷ്ടപ്പെട്ട് നിലയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഒരാളാണ്. ഗര്‍ഭകാലത്ത് നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ് ഉള്‍പ്പെടെയുള്ള പരിശോധനകളിലും കുട്ടിയുടെ ഒരു കൈ വളര്‍ച്ചയില്ലാത്തതാണെന്ന് സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ല. 15 വര്‍ഷത്തിനുള്ളില്‍ എയാനില്‍ ജനിച്ച കുട്ടികളിലാണ് കൂടുതലായി ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top