ചൈല്‍ഡ് കെയറില്‍ വരുത്തേണ്ട മാറ്റങ്ങളെച്ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷം

ഡബ്ലിന്‍ : കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഭരണകക്ഷികളായ ലേബര്‍ പാര്‍ട്ടിക്കും ഫിന ഗേലിനും ഇടയില്‍ അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. ചൈല്‍ഡ് കെയറിനായി അധിക തുക അനുവദിക്കണമോ പുതിയ പാരന്റല്‍ലീവ് കൊണ്ട് വരണമോ എന്നതാണ് സര്‍ക്കാരിനെ കുഴക്കുന്ന പ്രശ്‌നം. കുട്ടികളുള്ളവര്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നിരവധി നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ ബഡ്ജറ്റിന് മുന്നോടിയായി വന്നിട്ടുള്ളത്. പതിനാല് ദിവസത്തെ പാരന്റല്‍ ലീവ് അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ എന്തെങ്കിലും നടപടികള്‍ വേണമെന്നാണ് ശിശുക്ഷേമമന്ത്രി ജെയിംസ് റെയ്‌ലിയുടെ നിലപാട്. പദ്ധതി നടപ്പാക്കാനുള്ള പണം ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്റെ വകുപ്പില്‍ നിന്ന് വേണം കണ്ടെത്താന്‍.

ബര്‍ട്ടനാകട്ടെ അഞ്ച് യൂറോ വരെചൈല്‍ഡ് കെയര്‍ ബെനഫിറ്റ് എന്തായാലും വര്‍ധിപ്പിക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. അതേ സമയം തന്നെ ബര്‍ട്ടന്‍ ക്രിസ്തുമസിന് ബോണസ് ഇരട്ടിപ്പാക്കമെന്ന് വാഗ്ദ്ധാനം നല്‍കുകയും ചെയ്തിട്ടുണ്ട്. 26 വയസിന് താഴെയുള്ളവര്‍ക്ക് ആനൂകുല്യമായി നല്‍കുന്ന തുക വര്‍ധിപ്പിക്കാനും വഴി തേടുന്നുണ്ട്. ഫിനഗേലാകട്ടെ സ്വയം മുഖം മിനുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നാണ് ലേബര്‍ പാര്‍ട്ടി വൃത്തങ്ങളുടെ അഭിപ്രായം. ചൈല്‍ഡ് കെയര്‍ബെനഫിറ്റ് ഫണ്ട് പുതിയ സ്‌കീമുകള്‍ക്കായി ചെലവാക്കുമോ എന്ന ആശങ്കയും ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ പങ്ക് വെയ്ക്കുന്നു. ഇത്തരമൊരു ചര്‍ച്ച അനുവദിക്കില്ലെന്നാണ് മുതിര്‍ന്ന ലേബര്‍ നേതാക്കള്‍ നല്‍കുന്ന സൂചന. ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ പറയുന്നത് ചൈല്‍ഡ് കെയര്‍ബെനഫിറ്റ് എത്ര വര്‍ധിപ്പിക്കുന്ന ചോദ്യം മാത്രമാണ് മുന്നിലുള്ളൂ എന്നാണ്. ചൈല്‍ഡ് കെയര്‍ ബെനഫിറ്റിനുള്ള തുകയില്‍ കൈവെയ്ക്കുന്നതിന് ഫിന ഗേലിനിടയിലുള്ള മന്ത്രിമാര്‍ക്കും എതിര്‍പ്പുണ്ടെന്ന് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ കരുതുന്നുണ്ട്. ഇരു കക്ഷികളും വിഷയത്തിന്മേല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേട്ടത്തിനാവും ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇലക്ഷന്‍ സംബന്ധമായ പഠനങ്ങള്‍ ചൈല്‍ഡ് കെയര്‍ വോട്ട് നേടാനുള്ള വഴിയായി മാറുമെന്ന് വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇരു കക്ഷികള്‍ക്കും ആശങ്കയുണ്ട്. ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ സര്‍ക്കാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഇത് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന ബോധ്യത്തിലാണ് കക്ഷികള്‍. റെയ്‌ലിയുടെ നയവും ബര്‍ട്ടന്റെ പണവും എന്ന നിലയിലാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നാണ് പ്രശ്‌നമെന്നും അഭിപ്രായം പങ്ക് വെയ്ക്കുന്നവരുണ്ട്.

റെയ്‌ലി രണ്ട് തലത്തിലാണ് പദ്ധതി ആവിഷ്‌കരിക്കാന!് താത്പര്യപ്പെടുന്നത്. ചൈല്‍ഡ് കെയര്‍ റിവ്യൂ ഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും താത്പര്യമുണ്ട് മന്ത്രിക്ക്. സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമല്ലാത്ത കുട്ടകള്‍ക്ക് വേണ്ടി തുക ചെലവഴിക്കുകയാണ് റെയ് ലിയുടെ ഒരു പദ്ധതി. രണ്ടമാത്തെ തലത്തില്‍ പാരന്റല്‍ ലീവ്, സെക്കന്റ് ഫ്രീ പ്രീസ്‌കൂള്‍, ആഫ്റ്റര്‍ സ്‌കൂള്‍ ചൈല്‍ഡ് കെയര്‍ എന്നിവ അടങ്ങുന്ന ഒരു പാക്കേജുമാണ് ആലോചിക്കുന്നത്. 130മില്യണ്‍ യൂറോ ആയിരിക്കും റെയ്‌ലിക്ക് പദ്ധതി നടപ്പാക്കാന്‍ ആവശ്യമായി വരിക. അതേ സമയം ബര്‍ട്ടന്‍ അഞ്ച് യൂറോ ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് വര്‍ധിക്കുന്നതിനെ കേന്ദ്രീകരിച്ചാണ് നിലപാടെടുക്കുന്നത്. ഇതിന് 70 മില്യണ്‍ ചെലവ് മാത്രമാണ് വരിക.

Top