സ്വന്തം ലേഖകൻ
ഡബ്ലിൻ:കുട്ടികളെ നോക്കുന്ന ബന്ധുക്കൾക്ക് സർക്കാർ ധനസഹായം നൽകുക എന്ന ആദ്യ നിലപാട് മാറ്റി ചിൽഡ്രൺസ് മിനിസ്റ്റർ കാതറിൻ സപ്പോനെ. ഗ്രാന്റ് പാരന്റസ് കുട്ടിയെ നോക്കുകയാണെങ്കിൽ അവർക്ക് ധനസഹായം നൽകുക എന്നത് അപഹാസ്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബന്ധുക്കൾ കുട്ടിയെ നോക്കിയാലും സഹായം നൽകുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. കുട്ടികളെ ചൈൽഡ് കെയറിൽ ഏൽപ്പിക്കുന്നവർക്കാവും ധനസഹായം ലഭിക്കുക.
കുട്ടിയെ നോക്കുന്ന ഗ്രാന്റ്പാരന്റ്‌സിന് ധനസഹായം പ്രഖ്യാപിച്ചതിനു ശേഷം തനിക്ക് നിരവധി കോളുകൾ ലഭിച്ചതായും, ഇത്തരമൊരു പദ്ധതി തങ്ങൾക്ക് ദുഃഖമുണ്ടാക്കുന്നതാണെന്ന് ഗ്രാന്റ്പാരന്റ്‌സ് പറഞ്ഞതായും സപ്പോനെ വ്യക്തമാക്കി. അവർ മക്കളെ സഹായിക്കുകയാണ് ചെയ്യുന്നത്. അവർക്ക് അതിന് പണം ആവശ്യമില്ല.
അതേസമയം കുട്ടിയെ നോക്കുന്ന ബന്ധുക്കൾക്കും, കുട്ടിയെ നോക്കാനായി ജോലിക്കു പോകാതിരിക്കുന്ന അമ്മമാർക്കും എന്തെങ്കിലും സഹായം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ഷെയ്ൻ റോസ് അഭിപ്രായപ്പെട്ടു. അടുത്ത ബജറ്റിൽ ഇത് ഉൾപ്പെടുത്തണം.
അയർലണ്ടിലെ മുസഌം സമുദായസംഘടനകളടക്കമുള്ളവർ സംഘടിതമായി ആഫ്റ്റർ സ്‌കൂൾ കെയർ സെന്ററുകൾ ഇപ്പോൾ നടത്തുന്നുണ്ട്.ഇത്തരം സംഘടനകളുടെ നടത്തിപ്പ് ചിലവിന്റെ 90 ശതമാനവും പുതിയ സ്‌കീം പ്രാബല്യത്തിൽ വരുന്നതോടെ സർക്കാരിൽ നിന്നും ലഭിക്കും.