ഓസ്ട്രേലിയയില്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത പരാതിയില്‍ ഇന്ത്യന്‍ ജ്യോത്സ്യന് പിടിയില്‍. ഭാവി പറഞ്ഞ് കൊടുക്കാം എന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. അര്ജുന് മുനിയപ്പ(31) എന്നയാളെയാണ് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പിടികൂടിയതെന്നാണ് വിവരം. സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സിഡ്നിയിലെ ലിവര്‍പൂളിലാണ് സംഭവം. ലിവര്‍പൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്ജുന്.