സ്വന്തം ലേഖകൻ
ഡബ്ലിൻ: അശ്ലീല വീഡിയോകൾക്കു അടിമകളായ കുട്ടികളെ നേർവഴി നടത്താൻ പദ്ധതികളുമായി സർ്ക്കാർ. വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു ചർച്ച നടത്താനുള്ള പദ്ധതികളാണ് ഇപ്പോൾ പ്രധാനമന്ത്രി എൻഡാ കെനി നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ കുട്ടികൾ ലൈംഗിക വീഡിയോകൾക്കു അടിമയാകുന്നത് പ്രശ്‌നമാകുന്നതായും അധികൃതർ വ്യക്തമാകുന്നു.
രാജ്യത്തെആയിരക്കണക്കിന് കുട്ടികൾ അതിലൈംഗികതയുടെ പിടിയിൽ പെട്ടുപോകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.പോൺ വീഡിയോയിൽ കാണുന്നതാണ് യഥാർത്ഥ ലൈംഗികത എന്ന് തെറ്റിദ്ധരിക്കുകയാണ് പല കുട്ടികളും ചെയ്യുന്നത്. ഇത്തരം വീഡിയോകളും മറ്റും കുട്ടികൾക്ക് സുലഭമാണ് താനും.
കുട്ടികളെയും പോണിനെയും സംബന്ധിച്ച് രാജ്യവ്യാപകമായി ചർച്ച ആവശ്യമാണെന്നും കെന്നി പറഞ്ഞു. കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെടുന്നവർക്കുള്ള ഹെൽപ്പ്‌ലൈൻ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.