വിക്ടോറിയ: കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള നിയമം കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍. വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്കു മെഡിക്കല്‍ സപ്പോര്‍ട്ട് നിഷേധിക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്കു ഇനി മുതല്‍ ചൈല്‍ഡ് കെയര്‍ സെന്റുകളിലും കിന്റര്‍ഗാര്‍ഡനുകളിലും പ്രവേശനം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള നോ ജോബ് നോ പ്ലേ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൃത്യമായി പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാത്ത കുട്ടികള്‍ക്കു ചൈല്‍ഡ് കെയര്‍ സബ്‌സിഡികള്‍ നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കുട്ടികളെ കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കു വിധേയരാക്കാത്ത കുടുംബങ്ങള്‍ക്കു ഇവരുടെ ഫാമിലി ടാക്‌സ് ബെനഫിറ്റുകള്‍ നിഷേധിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
രാജ്യത്തെ പത്തു ശതമാനം കുട്ടികള്‍ക്കാണ് ഇപ്പോഴും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തത്. എട്ടു ശതമാനം മാതാപിതാക്കള്‍ പല വിധ കാരണങ്ങളാല്‍ കുട്ടികള്‍ക്കു കുട്ടികള്‍ക്കു കുത്തിവയ്പ്പ് എടുക്കാന്‍ സാധിച്ചില്ലെന്നു വ്യക്തമാക്കുന്നു. എന്നാല്‍, കുട്ടികള്‍ക്കു കുത്തിവയ്‌പ്പെടുക്കാതെ രണ്ടു ശതമാനം മാതാപിതാക്കള്‍ പ്രതിഷേധത്തില്‍ പങ്കാളികളാകുകയുമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരത്തില്‍ കര്‍ശനമായ ഉത്തരവുകള്‍ നടപ്പാക്കുന്നത്.
നിലവില്‍ 93 ശതമാനം കുട്ടികള്‍ക്കു മാത്രമാണ് രാജ്യത്ത് കുത്തി വെയ്പ്പ് എടുത്തിട്ടുള്ളത്. ഇത് 98 ആക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നോട്ടു പോകുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ സാധിക്കാതെ പോയ മാതാപിതാക്കള്‍ക്കായി 16 ആഴ്ച്ചത്തെ സമയം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ ഇവര്‍ കൃത്യമായ കുത്തിവെയ്പ്പുകള്‍ എടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളില്‍ കുട്ടികള്‍ക്കു നഷ്ടമായ കുത്തി വെയ്പ്പുകള്‍ മാതാപിതാക്കള്‍ തന്നെ എടുത്തു നല്‍കണമെന്നാണ് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്.
സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ മൂലം ഇപ്പോള്‍ തന്നെ പ്രതിരോധ കുത്തിവെയ്പ്പിന്റെ തോത് വര്‍ധിച്ചിട്ടുണ്ടെന്നു കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ 87.9 ശതമാനം മാത്രമായിരുന്ന നിരക്ക്, അവസാന സമയമായപ്പോള്‍ 90.5 ആയി വര്‍ധിച്ചിരുന്നു. ഇതും പുതിയ നടപടികളില്‍ പ്രതീക്ഷ നല്‍കുന്നതാണ്.