സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പ്രഫ.എം.വൈ യോഹന്നാൻ (മുൻ പ്രിൻസിപ്പൽ സെന്റ് പീറ്റേഴ്‌സ് കോളജ് കോലഞ്ചേരി) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സുവിശേഷ മഹായോഗം ജൂലൈ 23 നു ശനിയാഴ്ച വൈകുന്നേരം 6.30 നു നടത്തപ്പെടുത്തതാണ്. സ്റ്റാഫോർഡിലുള്ള സെന്റ് തോമസ് കേരള കാത്തലിക് കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
ഈ വർഷത്തെ മുഖ്യപ്രസംഗകർ പ്രഫ.സി.എം മാത്യു ചാന്ത്യം, പ്രഫ.എം.വൈ യോഹന്നാൻ (വീഡിയോ മെസേജ്) എന്നിവരാണ്. സഭാ സമുദായ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ് ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് രക്ഷകനായ യേശുക്രിത്സുവിലൂടെ ലഭിക്കുന്ന പാപയമായും ഹൃദയവിശുദ്ധീകരണവും ആരംഭിച്ചുകൊണ്ടു പ്രവർത്തിക്കുന്നതും, സഭാ വ്യത്യാസമന്യേ സുവിശേഷ വേലകൾ ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സിആർഎഫ് സദമേ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമെന്നു ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെലോഷിപ്പ് വിശ്വസിക്കുന്നത്. റിവൈവൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലും കാനഡായിലുമായി വിവിധ സ്ഥലങ്ങളിൽ കൺവൻഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
ജൂലൈ രണ്ട്, മൂന്ന് സാൻ ജോസ് കാലിഫോർണിയാ, ജൂലൈ അഞ്ച് ഷിക്കാഗോ, ജൂലൈ എട്ട് അറ്റ്‌ലാന്റോ, ജൂലൈ ഒൻപത് ഫോർട്ട് ലോഡർഡേൻ ഫ്‌ളോറിഡാ, ജൂലൈ പത്ത് റ്റാമ്പാ ഫ്‌ളോറിഡാ, ജൂലൈ പന്ത്രണ്ട് ടൊറന്റോ കാനഡാ,ജൂലൈ 14 എഡ്മന്റൺ കാനഡാ, ജൂലൈ 16 ഫിലാഡൽഫിയ, ജൂലൈ 17 ക്വീൻസ് ന്യൂയോർക്ക്, ജൂലൈ 22 ഓസ്റ്റിൻ ടെക്‌സാസ്, ജൂലൈ 23 ഹൂസ്റ്റാൺ ടെക്‌സാസ്, ജൂലൈ 24 പരാമസ് ന്യൂ ജേഴ്‌സി, ജൂലൈ 29 യോങ്കേഴ്‌സ് ന്യൂയോർക്ക്, ജൂലൈ 30, 31 റോക്ക്‌ലാൻഡ് ന്യൂയോർക്ക്.
ഹൂസ്റ്റണിലെ റിവൈവൽ ഫെലോഷിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാദേശിക യോഗങ്ങൾ എല്ലാ ഞായറാഴ്ചയും നാലു മണി ുതൽ ആറു മണി വരെ നടത്തപ്പെടുന്നതാണ്. വചന സത്യങ്ങൾ ഉദ്‌ഘോഷിക്കുന്ന ഈ സുവിശേഷ മഹായോഗത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു