ഡബ്ലിൻ : ഐറീഷ് മലയാളികളെ ദുഃഖത്തിലാഴ്ത്തി സിസിലി സെബാസ്റ്റ്യൻ കോര (71) ചെമ്പകശേരിൽ നിര്യാതയായി. അയർലന്റിലെ ആദ്യകാല പ്രവാസത്തിലെ ഒരാളായിരുന്നു ഡബ്ലിൻ മലയാളികളുടെ സിസിലി ചേച്ചിയായ സിസിലി സെബാസ്റ്റ്യൻ കോര.
ഡബ്ലിൻ സെന്റ് വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നേഴ്‌സ് മാനേജറുമായിരുന്ന സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ. ഡബ്ലിൻ ബ്ലാക്ക് റോക്കിലെ കോര സി തോമസിന്റെ (തമ്പിച്ചായൻ ) ഭാര്യയാണ് സിസിലി കോര .
അയർലന്റിലെ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ മുൻ പന്തിയിൽ നിന്നിരുന്ന സിസിലി ചേച്ചി മലയാളികളെ പോലെ -മറ്റൊരു തരത്തിൽ പറഞ്ഞാൽ ഐറീഷുകാരുടേയും മറ്റു രാജ്യക്കാരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു സിസിലി ചേച്ചിയുടെ മരണം അറിഞ്ഞു രാവിലെ തന്നെ ഒരുപറ്റം ആളുകൾ എത്തി പൊട്ടിക്കരയുകയായിരുന്നു.
ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു സിസിലി സെബാസ്റ്റ്യൻ.മക്കൾ : ടോണി (മെയ്നൂത്ത് ), ടീന ബെൽസ് .മരുമകൾ : ഡോ. അമ്പിളി ടോണി ( സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ ).ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സിസിലി സെബാസ്റ്റ്യൻ കോര ചെമ്പകശേരിൽ ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു.സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.