കുടുംബവാസ മേഖലകളില്‍ നിന്ന് തനിച്ച് താമസിക്കുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും ഒഴിവാക്കും; കുവൈത്തില്‍ കൂടുതല്‍ ബാച്ച്‌ലേഴ്‌സ് നഗരങ്ങള്‍ പണിയുന്നു

 

കുവൈത്ത്: കുടുംബവാസ മേഖലകളില്‍ നിന്ന് ബാച്ച്‌ലേഴ്‌സിനെ പൂര്‍ണ്ണമായി ഒഴിപ്പിക്കാന്‍ കൂടുതല്‍ ബാച്ച്‌ലേഴ്‌സ് നഗരങ്ങള്‍ പണിയാന്‍ കുവൈറ്റ് ഒരുങ്ങുന്നു. മുനിസിപ്പാലിറ്റിയിലെ പ്രൊജക്ട് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ നഗരങ്ങളെക്കുറിച്ചുള്ള നിര്‍ദേശമുള്ളത്.

കുടുംബവാസ കേന്ദ്രങ്ങളില്‍നിന്ന് തനിച്ച് താമസിക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ബാച്ച്‌ലേഴ്‌സ് നഗരങ്ങള്‍ പണിയുന്നത്. ബാച്ച്‌ലര്‍മാരുടെ സാന്നിധ്യം കുടുംബവാസ കേന്ദ്രങ്ങളില്‍ പല സാമൂഹിക പ്രശ്‌നങ്ങളും ഉളവാക്കുന്നതാണ് കാരണം. അത്തരം കേന്ദ്രങ്ങളില്‍നിന്ന് ബഖാലകള്‍, റസ്റ്ററന്റുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍ തുടങ്ങിയവയും ഒഴിപ്പിക്കപ്പെട്ടിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ബാച്ച്‌ലേഴ്‌സ് സിറ്റികളുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ പ്രഖ്യാപിച്ചിരുന്ന നോര്‍ത്ത് സുബൈയ, ഈസ്റ്റ് ആരിഫ്ജാന്‍, നോര്‍ത്ത് ഖൈറാന്‍ സിറ്റികള്‍ വിപീകരിക്കാനായി മറ്റൊരിടത്തേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. റിക്രിയേഷന്‍ സംവിധാനങ്ങള്‍, പള്ളികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കളിസ്ഥലം തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതുതായി പണിയുന്ന നഗരങ്ങളില്‍ ഉണ്ടാകും. ഒരു മുറിയില്‍ താമസിക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തും.

Top