സ്വന്തം ലേഖകൻ
ഡബ്ലിൻ: ഗർഭഛിദ്ര നിയമം നടപ്പാക്കാനുള്ള രാജ്യത്തിന്റെ നടപടികളുടെ ഭാഗമായുള്ള റിപ്പോർട്ട് ഈ ആഴ്ച സിറ്റിസൺസ് അസംബ്ലി സമർപ്പിക്കുമെന്നൂ സൂചന. ഗർഭഛിദ്ര നിയന്ത്രണത്തിന്റെ ഭാഗമായി നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടീഷണൽ അബോർഷൻ സംബന്ധിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പ്രോ ലൈഫ് ക്യാംപെയിനേഴ്‌സിന്റെ അവകാശവാദങ്ങൾ സംബന്ധിച്ചു ചർച്ച നടത്തി തീരുമാനം എടുക്കുമെന്നു സിറ്റിസൺസ് അസംബ്ലി ചെയർപേഴ്‌സൺ മിസ് ജസ്റ്റിസ് മേരി ലാഫോറി കഴിഞ്ഞ ദിവസം അന്വേഷണത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം തന്റെ ആശങ്കകൾ ചെയർപേഴ്‌സൺ തന്റെസോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്നു അസംബ്ലി രാജ്യത്തെ അഞ്ചു നിയമനിർമാണങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനാണ് സിറ്റിസൺസ് അസംബ്ലി യോഗം ചേർന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 99 ഓർഡിനറി അസംബ്ലി അംഗങ്ങൾ, വോട്ടർമാരുടെ പ്രതിനിധിയായി പോളിങ് കമ്പനി അധികൃതർ തിരഞ്ഞെടുക്കപ്പെടുന്നവർ എന്നിവർക്കൊപ്പം പ്രധാനമന്ത്രി എൻഡാ കെനിയും, കമ്മിറ്റി ചെയർപേഴ്‌സൺ ജഡ്ജ് ലാഫോറിയുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഭരണഘടനയിലെ എട്ടാം ഭേദഗതി, വർധിക്കുന്ന ജനസംഖ്യ, പാർലമെന്റിന്റെ ഫിക്‌സഡ് ടേം, സർക്കാരിന്റെ റഫറണ്ടം എന്നിവയ്‌ക്കൊപ്പം കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ചാണ് ചർച്ച ചെയ്യുന്നത്.