മാതാപിതാക്കള്‍ക്കൊപ്പം ക്യാംപിങ്ങിനിടെ രാത്രി ടെന്റില്‍നിന്ന് കാണാതായ 4 വയസുകാരിയെ സുരക്ഷിതമായി പൊലീസ് കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ നിമിഷത്തിന്റെ ഓഡിയോയും ദൃശ്യങ്ങളും പുറത്തുവിട്ട് പൊലീസ്

സിഡ്നി : മാതാപിതാക്കള്‍ക്കൊപ്പം ക്യാംപിങ്ങിനിടെ രാത്രി ടെന്റില്‍നിന്ന് കാണാതായ നാല് വയസുകാരിയെ സുരക്ഷിതമായി പൊലീസ് കണ്ടെത്തി. 18 ദിവസം മുന്‍പ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കര്‍നാര്‍വോനില്‍ മാതാപിതാക്കള്‍ക്കൊപ്പം ക്യാംപ് സൈറ്റില്‍ നിന്ന് രാത്രി കാണാതായ ക്ലീയൊ സ്മിതിനെയാണ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ചെ ഒന്നിന് കര്‍നാര്‍വോനിലെ അടഞ്ഞുകിടന്ന വീടിന്റെ പൂട്ടു തകര്‍ത്ത് പൊലീസ് സംഘം അകത്തുകയറി നോക്കുമ്പോള്‍ അവള്‍ അവിടെ ഉണ്ടായിരുന്നു. ആ 4 വയസുകാരിയെ വാരിയെടുത്ത് പേരു ചോദിച്ച പൊലീസുകാരനോട് അവള്‍ പറഞ്ഞു, എന്റെ പേര് ക്ലീയൊ. ആ നിമിഷത്തിന്റെ ഓഡിയോയും വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് ഓസ്ട്രേലിയൻ പൊലീസ്.

കഴിഞ്ഞ ദിവസം പുലർച്ചെ കർനാർവോണിലെ അടഞ്ഞുകിടന്ന വീടിന്റെ പൂട്ടു തകർത്ത് പൊലീസ് സംഘം അകത്തുകയറി നടത്തിയ പരിശോധനയിലാണ് ക്ലീയൊ സ്മിത്തിനെ കണ്ടെത്തിയത്.നമ്മൾക്ക് അവളെ കിട്ടി’ എന്ന് പൊലീസ് ഓഫിസർ ആവർത്തിച്ചു പറയുന്നതും പേരു ചോദിച്ച പൊലീസുകാരനോട് – ‘എന്റെ പേര് ക്ലീയൊ’ എന്നു മറുപടി പറയുന്നതും ഓഡിയോയിൽ കേൾക്കാം. തുടർന്ന് വീടിനു പുറത്തെത്തിച്ച ക്ലീയൊയോട് പൊലീസ് ഉദ്യോഗസ്ഥൻ സംസാരിക്കുന്ന ദൃശ്യങ്ങളും ഓസ്ട്രേലിയൻ പൊലീസ് പുറത്തുവിട്ടു.മുറിക്കുള്ളിൽ കയറി ലൈറ്റുകൾ തെളിച്ചപ്പോൾ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും പ്രസന്നവദനയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുട്ടിയുമായി കൗൺസിലർമാർ സംസാരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top