വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണും മോണിക്ക ലെവിന്‍സ്‍കിയും തമ്മിലുള്ള ബന്ധം ഏറെ ചർച്ചയായതാണ് .അമേരിക്കയെ പിടിച്ചുകുലുക്കിയ ബിൽ ക്ലിന്റൺ–മോണിക്ക ലെവിൻസ്കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ ഏഴിന് ആദ്യ എപ്പിസോഡ് പുറത്തിറങ്ങും.
അമേരിക്കൻ പേ ചാനൽ ആയ എഫ്എക്സ് നെറ്റ്‌വർക്കിലൂടെയാകും സീരിസ് പ്രദർശിപ്പിക്കുന്നത്. അമേരിക്കൻ രാഷ്‍ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്. ബിൽ ക്ലിന്റണായി ക്ലീവ് ഓവനും ഹിലരി ക്ലിന്റണായി എഡീ ഫാൽകോയും മോണിക്കയായി ബീനി ഫെൽഡ്സ്റ്റീനും വേഷമിടുന്നു.
നേരത്തെ ഒരു അഭിമുഖത്തിൽ ലവൻസ്കി പറഞ്ഞിരുന്നു ഹിലാരിയെ കണ്ടാൽ ക്ഷമ ചോദിക്കും എന്ന് ഹിലറി ക്ലിന്റനെ എന്നെങ്കിലും നേരിട്ടുകണ്ടാല്‍ ആദ്യം എന്തു പറയണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല മോണിക്ക ലെവിൻസ്കിയുടെ മനസ്സില്‍- ക്ഷമ ചോദിക്കുക. എല്ലാ ധൈര്യവും സംഭരിച്ച് ആത്മാര്‍ഥമായി പറയുക: എനിക്കു ഖേദമുണ്ട്. ക്ഷമ ചോദിക്കുന്നു.
അമേരിക്കയെ പിടിച്ചുകുലുക്കുകയും വന്‍വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ലൈംഗികാപവാദകഥയിലെ നായിക മോണിക്ക ലെവിൻസ്കി വര്‍ഷങ്ങളുടെ മൗനം ഭേദിച്ച് സംഭവത്തെക്കുറിച്ചുള്ള തന്റെ ഭാഗം വിശദീകരിക്കുകയാണ്. വാനിറ്റി ഫെയറില്‍ എഴുതിയ ലേഖനത്തിലാണ് ഹിലറിയോടു താന്‍ നേരിട്ടു മാപ്പു പറയാന്‍ ആഗ്രഹിക്കുന്നതായി ലെവിൻസ്കി വെളിപ്പെടുത്തിയത്.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇംപീച്ച്മെന്റിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചുള്ള ക്ലിന്റന്‍ അഫെയര്‍ എന്ന ഡോക്യുമെന്ററി സിരീസിന്റെ പ്രക്ഷേപണത്തിനു മുന്നോടിയായാണ് ലെവിന്‍സ്കി ലേഖനം പുറത്തുവന്നിരിക്കുന്നത്. ഇരുട്ടില്‍നിന്ന് എങ്ങനെയാണ് ക്ലിന്റന്‍ രക്ഷപ്പെട്ടതെന്നും മൗനത്തിലേക്കും ഒറ്റപ്പെടലിലേക്കും താന്‍ എങ്ങനെ വലിച്ചെറിയപ്പെട്ടു എന്നുമുള്ള വിശദാംശങ്ങളും ഇപ്പോള്‍ 45 വയസ്സുള്ള ലെവിന്‍സ്കി ലേഖനത്തില്‍ വെളിപ്പെടുത്തുന്നു. ക്ലിന്റന്‍ അഫെയര്‍ സിരീസിന്റെ ആദ്യഭാഗം ഞായറാഴ്ചയാണ് പ്രേക്ഷകരെ തേടിയെത്തിയത്. എത്ര വലിയ വിവാദമാണെങ്കിലും രണ്ടു പതിറ്റാണ്ട് എല്ലാം മറക്കാനും പൊറുക്കാനുമുള്ള കാലമാണ്- ലെവന്‍സ്കി എഴുതുന്നു.
അവര്‍ക്ക് 22 വയസ്സുള്ളപ്പോഴായിരുന്നു വിവാദസംഭവങ്ങള്‍ വൈറ്റ് ഹൗസില്‍ ഉണ്ടായതും ലോകത്തിന്റെ ശ്രദ്ധ ആ യുവതിയിലേക്കു തിരിഞ്ഞതും. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെന്നത്ത് സ്റ്റാറിന്റെ നേതൃത്വത്തിലുള്ള ജൂറിക്കുമുന്നില്‍ അന്നു സത്യം മറച്ചുവച്ചതിനെത്തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടികള്‍ക്കു ബില്‍ ക്ലിന്റന്‍ വിധേയനായിരുന്നു. അന്നു ക്ലിന്റനും അദ്ദേഹത്തിന്റെ അനുയായികളും ‘ആ സ്ത്രീ ’ എന്നാണു ലെവിന്‍സ്കിയെ വിശേഷിപ്പിച്ചിരുന്നത്. 20 വര്‍ഷങ്ങള്‍ക്കുശേഷം മറവിയുടെ ചാരം മൂടാതെ കിടക്കുന്ന സത്യങ്ങളും തീവ്രമായ അനുഭവങ്ങളും ലെവിന്‍സ്കി ഇന്നലെകഴിഞ്ഞതുപോലെ വ്യക്തമായി ഓര്‍മിക്കുന്നു.
ചരിത്രം നോക്കിയാല്‍ എന്നും സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്തതാണ് കാണുന്നത്. ഇപ്പോള്‍ സ്വന്തം വാക്കുകളില്‍ സ്വന്തം കഥ പറയാനുള്ള അവസരം സ്ത്രീകള്‍ക്കു കൈവന്നിരിക്കുന്നു- ലെവിന്‍സ്കി എഴുതുന്നു. അക്കാലത്തെ സംഭവങ്ങള്‍ വീണ്ടും ചിത്രീകരിക്കുന്നത് വേദനാജനകമായിരുന്നു. പക്ഷേ, ചരിത്രത്തിലെ ഒരു കറുത്ത അധ്യായം വീണ്ടും വെളിപ്പെടുത്തുന്നതിലൂടെ, എന്റെ അനുഭവം ലോകത്തെ അറിയിക്കുന്നതിലൂടെ ഒന്നുമാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ- എനിക്കു സംഭവിച്ചതുപോലുള്ള അനുഭവങ്ങളിലൂടെ ഇനിയാര്‍ക്കും കടന്നുപോകാന്‍ ഇടവരാതിരിക്കട്ടെ.
ഡോക്യുമെന്ററിയുടെ ചൊവ്വാഴ്ച പുറത്തിറങ്ങിയ ടീസറില്‍, പഴയ സംഭവങ്ങളെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ താന്‍ ഇപ്പോഴും അസ്വസ്ഥയാകാറുണ്ടെന്നും ലെവിന്‍സ്കി പറയുന്നു. വിവാദ സംഭവങ്ങള്‍ നടക്കുമ്പോള്‍ ബില്‍ ക്ലിന്റന്‍ പ്രസിഡന്റ് ആയിരുന്നു എന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 22-ാം വയസ്സില്‍ ഒരാള്‍ നമ്മെ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം ലഹരിപിടിപ്പിക്കും. അതുതന്നെയാണ് എനിക്കും സംഭവിച്ചത്.
1995 നവംബര്‍. വൈറ്റ് ഹൗസിലെ ഒരു സ്റ്റാഫിന്റെ ബര്‍ത്ത് ഡേ പാര്‍ടി. തന്റെ അടിവസ്ത്രത്തിന്റെ ഒരു ഭാഗം പുറത്തുകാണുന്നത് ലെവിന്‍സ്കിക്കു മനസ്സിലായി. മുറിയിലുള്ള മറ്റാരും ശ്രദ്ധിക്കുന്നില്ലെങ്കിലും ക്ലിന്റന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട്- ലെവിന്‍സ്കി ശ്രദ്ധിച്ചു. ക്ലിന്റന്‍ ലെവിന്‍സ്കിയുടെ അടുത്തേക്കു വന്നു. ചോദ്യങ്ങള്‍ ചോദിച്ചു.അന്നത്തേതുപോലെ പിന്നീടൊരിക്കലും തന്റെ ഹൃദയം വേഗത്തില്‍ മിടിച്ചിട്ടില്ലെന്നും അവര്‍ ഓര്‍മിക്കുന്നു. ആ നിമിഷത്തിന്റെ വികാരത്തില്‍ തന്റെ മനസ്സിലെ സ്നേഹത്തെക്കുറിച്ച് ലെവിന്‍സ്കി ക്ലിന്റനോടു തുറന്നുപറഞ്ഞു. സ്നേഹത്തോടെ പുഞ്ചിരിച്ച അദ്ദേഹം പിന്നിലെ മുറിയിലേക്കു വരുന്നോ എന്നു ചോദിച്ചു. ഇരുട്ടായിരുന്നു ആ മുറിയില്‍. അവിടെവച്ച് ക്ലിന്റന്‍ ആവശ്യപ്പെട്ടതുപ്രകാരം ലെവിന്‍സ്കി അദ്ദേഹത്തെ ചുംബിച്ചു.
അന്നുവൈകിട്ട് ക്ലിന്റന്‍ ഓഫിസില്‍ വരുമ്പോള്‍ ലെവിന്‍സ്കി തനിച്ചായിരുന്നു. അപ്പോഴും മുറിയുടെ ഇരുട്ടില്‍ അവര്‍ ഒരുമിച്ചു. പിന്നീട് ആ കൂടിക്കാഴ്ചകള്‍ തീവ്രമായി തുടര്‍ന്നു. പിന്നീടുണ്ടായ സംഭവങ്ങള്‍ അമേരിക്കയുടെ സമീപകാല ചരിത്രമാണ്.
ജൂറിയുടെ ചോദ്യം ചെയ്യലിനിടെ താന്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ടെന്നും ലെവിന്‍സ്കി വെളിപ്പെടുത്തുന്നു. സംഭവങ്ങള്‍ ഓരോന്നും തനിക്കും തന്റെ കുടുംബത്തിനും സൃഷ്ടിക്കാന്‍പോകുന്ന അപമാനത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ജീവിതം അവസാനിപ്പിക്കണം എന്നുതന്നെ കരുതി. പക്ഷേ അപ്പോഴും ബില്‍ ക്ലിന്റനോട് തന്റെ മനസ്സില്‍ സ്നേഹം ഉണ്ടായിരുന്നെന്നും ആ സ്നേഹമാണ് ആത്മഹത്യയില്‍നിന്നു തന്നെ രക്ഷിച്ചതെന്നും അവര്‍ സമ്മതിക്കുന്നു.
ക്ലിന്റന്‍ ഡോക്യുമെന്ററിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രധാനമായും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ഇതാദ്യമായി സ്ത്രീകളുടെ കാഴ്ചപ്പാടില്‍ സംഭവം ലോകം അറിയാന്‍ പോകുകയാണെന്നും ലെവിന്‍സ്കി പറയുന്നു. അധികാരത്തിന്റെ സംരക്ഷണം ക്ലിന്റന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരുക്കില്ലാതെ അദ്ദേഹത്തിനു രക്ഷപ്പെടാനും കഴിഞ്ഞു. പക്ഷേ ഇരകളുടെ അവസ്ഥ അതല്ല. ഒറ്റപ്പെടലും അപമാനവും തന്നെയാണ് അവരെ കാത്തിരിക്കുന്നത്. വിവാദങ്ങള്‍ക്കുശേഷവും അഭിമുഖങ്ങളില്‍ അസുഖകരമായ ചോദ്യങ്ങളുണ്ടാകില്ല എന്ന ഉറപ്പില്‍ ക്ലിന്റന്‍ തന്റെ പൊതുജീവിതം തുടര്‍ന്നു എന്നും ലെവിന്‍സ്കി ആരോപിക്കുന്നു. 1999-ല്‍ തന്നെ ഹിലറിയോടും ചെല്‍സിയോടും താന്‍ ക്ഷമ ചോദിച്ചിരുന്നതായും അവര്‍ ഓര്‍മിക്കുന്നു.
ലെവിന്‍സ്കിയുടെ ലേഖനത്തോട് വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഇരയാക്കപ്പെട്ടതിനെക്കുറിച്ചുള്ള ഏറ്റവും ആത്മാര്‍ഥവും ആധികാരികവുമായ രേഖയാണ് അവരുടെ ലേഖനമെന്നു ചിലര്‍ പറുയുമ്പോള്‍ ഇപ്പോള്‍ എന്തിനാണ് അവര്‍ പഴയ സംഭവക്കെത്തുറിച്ച് ഓര്‍മിച്ച് കരയുന്നതെന്ന് ചോദിച്ചു പരിഹസിക്കുന്നവരുമുണ്ട്.