ഡബ്ലിന്‍: 770,000 യൂറോ വിലയുള്ള കൊക്കെയ്‌നുമായി മധ്യവയസ്‌കനെ ഗാര്‍ഡാ സംഘം അറസ്റ്റ് ചെയ്തു. അനധികൃത കൊക്കെയ്ന്‍ കച്ചവടം ഇടപാടുകളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗാര്‍ഡാ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം മയക്കുമരുന്ന വിരുദ്ധ ഗാര്‍ഡാ സംഘം ഡബ്ലിന്‍ പോര്‍ട്ടിലാണ് പരിശോധന നടത്തിയത്. ഹാവുങ്ഗള്‍ വെഹിക്കിള്‍സില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 11 കിലോ കൊക്കെയ്‌നാണ് ഗാര്‍ഡാ സംഘത്തിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത്. 51 കാരനായ മനുഷ്യനാണ് കൊക്കെയ്‌നുമായി പിടിയിലായ സംഘത്തിന്റെ തലവനെന്നാണ് ഗാര്‍ഡാ സംഘം അറിയിച്ചത്.
ഹോളണ്ടില്‍ നിന്നും ഡബ്ലിനിലേയ്ക്കു വന്നിറങ്ങിയ ഉടന്‍ തന്നെ ഗാര്‍ഡാ സംഘം വാഹനം പിടിച്ചെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. റവന്യു കസ്റ്റംസ് സെര്‍വീസ് ആന്‍ഡ് ഡ്രഗ്‌സും, ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും ഗാര്‍ഡാ സംഘവും ചേര്‍ന്നാണ് കൊക്കെയ്ന്‍ പിടിച്ചെടുക്കാന്‍ പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ ആളെ സ്‌റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡാ സ്‌റ്റേഷനില്‍ സെക്ഷന്‍ രണ്ട് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.