ഡബ്ലിൻ : കേരള കോൺഗ്രസ് ചെയർമാനും ഐക്യജനാധിപത്യ മുന്നണിയുടെ സമുന്നതനായ നേതാവുമായ ശ്രീ കെ എം മാണിസാറിന്റെ നിര്യാണം കേരളരാഷ്ട്രീയത്തിനും ഒപ്പം കർഷകർക്കും തീരാ നഷ്ടമെന്ന് ഒഐസിസി അയർലണ്ട് ഘടകം പ്രസിഡണ്ട് ബിജു സെബാസ്റ്റ്യനും ജനറൽ സെക്രട്ടറി അനീഷ് കെ ജോയിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഒഐസിസി കമ്മറ്റി അംഗങ്ങൾ ഒന്നുചേർന്ന അനുശോചന യോഗത്തിൽ എൽദോസ് ചെമ്മനം, ഷിജു ശാസ്താംകുന്നേൽ, പ്രേംജി സോമൻ, പ്രിൻസ് ജോസഫ്, മനോജ്, മെഴുവേലി വിനോയ് പനച്ചിക്കൽ, ജിബിൻ ജോസഫ് മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഇ അവസരത്തിൽ കേരള കോൺഗ്രെസിന്റ കേരളത്തിലെയും അയര്ലണ്ടിലെയും പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായി ഒഐസിസി നേതൃതം അറിയിച്ചു.