ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടു; കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ.ലാലി വിൻസന്റ്

ഡാള്ളസ്: കാലാവധി പൂർത്തീകരിക്കുന്നതിനു ഏതാനും മാസങ്ങൾ ശേഷിച്ചിരിക്കെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ നൂറോളം പദ്ധതികൾ പൂർണമായോ ഭാഗീകമായോ നടപ്പാക്കുന്നതിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ വിജയിച്ചതായി കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ് പറഞ്ഞു. എന്നാൽ, ഈ നേട്ടങ്ങളെല്ലാം ജനങ്ങളിൽ എത്തിക്കുന്നതിനും ഇതേപ്പറ്റി ജനങ്ങളിൽ അബവോധം സൃഷ്ടിക്കുന്നതിനും സർക്കാർ പരാജയമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
മുന്നണിക്കകത്തുള്ള പടലപിണക്കങ്ങളും കുതികാൽവെട്ടും ഗ്രൂപ്പിസവും സർക്കാരും പാർട്ടിയും തമ്മിലുള്‌ല വടംവലിയുമാണ് അതതു സമയങ്ങളിൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തുന്നതു തടയുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (കേരള) ഡള്ളസ് ഫോർട്ട്വർത്ത് യൂണിറ്റ് ഫെബ്രുവരി ഏഴിനു ഗാർലന്റ് കിയാ ഓഡിറ്റോറിയതതിൽ സംഘടിപ്പി സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ലാലി. ടെക്‌സസ് ചാപ്റ്റർ പ്രസിഡന്റ് ജോസഫ് എബ്രഹാം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബോബൻ കൊടുവത്ത്, പ്രദീപ് നാഗന്നൂലിൽ, ജോർജ് തോമസ്, ജോയ് ആന്റണി ചാക്കോ ഇട്ടി, ബാബു സൈമൺ എന്നിവർ പ്രസംഗിച്ചു.

Top