കോർക്ക് ഉത്സവമേളം 2016; കോർക്കിലെ മലയാളികളുടെ ഉത്സവം

സ്വന്തം ലേഖകൻ

കോർക് പ്രവാസി മലയാളി അസ്സോസിയേഷനും , വേൾഡ് മലയാളീ കൗൺസിൽ കോർക്കും സംയുക്തമായി അണിയിച്ചൊരുക്കുന്ന ‘ കോർക്ക് ഉത്സവമേളം 2016 ‘ തുടർച്ചയായി മൂന്നാം വർഷവും സംഘടിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌നേഹത്തിന്റ്‌റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും പ്രതീകമായ ഓണം, ഡബ്ലു എം സി കോർക്കും ,സി പി എം എയും വിവിധ പരിപാടികളോടെ അവതരിപ്പിക്കുന്നു . ‘ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം ‘ എന്ന പഴഞ്ചൊല്ലിൻ അർത്ഥതലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വളരെ വിപുലമായ പരിപാടികളാണ് അരങ്ങേറുകയെന്ന് സംഘാടകർ അറിയിച്ചു .
2016സെപ്റ്റംബർ പതിനേഴാം തീയ്യതി ടോഘർ, സെൻറ്. ഫിൻബാർ ഹർലിങ് ക്ലബ് ഹാളിൽവെച്ചാണ് ഉത്സവമേളത്തിനു തിരിതെളിയുന്നത്.
രാവിലെ ഒമ്പതു മണി മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന സ്‌പോർട്‌സും, ഗെയിംസോടു കൂടി തുടങ്ങുന്ന പരിപാടി അയർലണ്ടിലെ ശക്തരായ ടീമുകൾ മത്സരിക്കുന്ന വടംവലിയോടുകൂടി ഉച്ചസ്ഥായിലെത്തുകയും ചെയ്യും. തുടർന്നു ഇരുപത്തിമൂന്നു ഇനങ്ങളോടുകൂടിയ വിഭവസമൃദ്ധമായ സദ്യ തൂശനിലയിൽ വിളമ്പുമ്പോൾ ഓരോ മലയാളിയുടെയും ഗ്രിഹാദുരത്വത്തിന്റെ ഓർമയിലേക്ക് കൂട്ടിക്കൊണ്ടുപോകും.
ഉച്ചകഴിഞ്ഞു മലയാളിമങ്കമാർ അവതരിപ്പിക്കുന്ന തിരുവാതിരയോടുകൂടെ സ്സ്‌റ്റെയ്ജ് പ്രോഗ്രാമിനു തിരിതെളിയും. തുടർന്നു കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ നൃത്ത്യ നൃത്യങ്ങൾ സ്‌റ്റെയ്ജിൽ മിന്നിമറിയുംബോൾ ഓരോ മലയാളിയുടെയും മനസ്സിൽ പൂർണത്തിലേക്കെത്തും.
കലാപരിപാടിയിലും വടംവലി മത്സരത്തിനും പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ആഗസ്റ്റ് പതിനഞ്ചിനു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പരുകൾ:
ഷാജു :0873205335
സാജൻ : 0870556227

വാർത്ത : ഹാരി തോമസ് .

Top