കോര്‍പ്പറേറ്റ് ടാക്‌സ്: എല്ലാ രാജ്യങ്ങളിലും ഏകീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; എതിര്‍പ്പുമായി അയര്‍ലന്‍ഡ്

ഡബ്ലിന്‍: യൂറോപ്പിലെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് ടാക്‌സുമായി കമ്പനികളെ ക്ഷണിക്കുന്ന അയര്‍ലന്‍ഡിനു തിരിച്ചടിയായി യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. രാജ്യത്തെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് ടാ്ക്‌സിനെ ഇല്ലാതാക്കാനുള്ള തീരുമാനവുമായാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നത്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഏകീകൃത കോര്‍പ്പറേറ്റ് ടാക്‌സ് നിരക്ക് ഇടാക്കുന്നതിനാണ് ഇപ്പോള്‍ ആലോചന. ഇതിനെ ശക്തമായി എതിര്‍ത്ത് അയര്‍ലന്‍ഡ് ഭരണാധികാരികളും രംഗത്ത് എത്തിയിട്ടുണ്ട്.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും പൊതുവായ മാനദണ്‍ഡങ്ങളോടെ കോര്‍പറേറ്റ് ടാക്‌സ് ഏകീകരിക്കാനുള്ള നടപടികള്‍ അയര്‍ലണ്ടിന് ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ട്.കുറഞ്ഞ കോര്‍പറേറ്റ് ടാക്‌സ് എന്ന ആനുകൂല്യം അന്താരാഷ്ട്ര കമ്പനികള്‍ക്ക് നല്കുന്നതിന്റെ ആനുകൂല്യം അയര്‍ലണ്ടിന് നഷ്ട്ടപ്പെട്ടാല്‍ രാജ്യത്തിന് അത് വന്‍ തിരിച്ചടിയാവും എന്ന് ഉറപ്പാണ്.
കോമണ്‍ കണ്‍സോളിഡേറ്റഡ് കോര്‍പറേറ്റ് ടാക്‌സ് ബേസ് (സി.സി.സി.ടി.ബി) നോട് അയര്‍ലണ്ട് കൂടുതല്‍ തുറന്ന മന:സ്ഥിതി കാണിക്കണമെന്ന് യൂറോപ്യന്‍ എകണോമിക് കമ്മീഷണര്‍ പീര്‍ മോസ്‌കോവിസി അഭ്യര്‍ഥിച്ചു . യൂറോപ്യന്‍ യൂണിയനു കീഴിലെ എല്ലാ രാജ്യങ്ങളെയും ഒരൊറ്റ ടാക്‌സ് മാനദണ്ഡങ്ങള്‍ക്കു കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയുള്ള
പദ്ധതിയില്‍ അയര്‍ലണ്ട് നേരത്തെ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. അടുത്ത മാസത്തോടെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമം യൂറോപ്യന്‍ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് എകണോമിക് കമ്മീഷണറുടെ പ്രസ്താവന. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ കമ്പനികള്‍ക്കെല്ലാം പൊതുവായി ഒരൊറ്റ നികുതി.
നിരക്കാണ് പദ്ധതി ഉദ്ദേശിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ എതിര്‍പ്പിന്.
കാരണമാക്കിയിരുന്നു. എന്നാല്‍, യൂറോപ്യന്‍ കമ്മീഷന്‍ വക്താക്കള്‍ ഇത് നിഷേധിക്കുകയാണുണ്ടായത്. ഓരോ രാജ്യങ്ങള്‍ക്കും അവരവരുടെ നികുതിനിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ തുടര്‍ന്നും അവകാശമുണ്ടായിരിക്കുമെന്നും, എന്നാല്‍ പൊതുവായ ചില മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍.
വക്താക്കള്‍ വ്യക്തമാക്കി. എന്നാല്‍ പറയപ്പെടുന്ന പൊതു മാനദന്‍ഡങ്ങള്‍ തങ്ങളുടെ താത്പര്യത്തിന് എതിരാവുമെന്നാണ് അയര്‍ലണ്ട് ധനമന്ത്രിയടക്കമുള്ള നേതാക്കള്‍ കരുതുന്നത്

Top