ഭിന്നലിംഗക്കാരെ പിരിച്ചുവിടുന്നതിനു അവകാശമുണ്ട് – കോടതി

പി.പി ചെറിയാൻ

മിഷിഗൺ: സ്ഥാപനങ്ങളിൽ നിലവിലുള്ള ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതനു ഉടമസ്ഥർക്കു അവകാശമുണ്ടെന്നും ഇതു ഫെഡറൽ നിയമലംഘനമല്ലെന്നും മിഷിഗൺ യുഎസ് ഫെഡറർ ജഡ്ജി സെൻ എഫ് കോക്‌സ് ഉത്തരവിട്ടു.
ക്രിസ്ത്യൻ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഫ്യൂണറൽ ഹോമിൽ 2007 ൽ പുരുഷനായി ജോലിയിൽ പ്രവേശിച്ച ആന്റണി സ്റ്റീഫൻ 2013 മുതൽ സ്ത്രീകളുടെ വേഷം ധരിച്ചു ജോലിക്കു ഹാജരാകുവാൻ തുടങ്ങിയതാണ് പിരിച്ചു വിടലിൽ കലാശിച്ചത്. പേർ എയ്മി എന്നാക്കി ഇവർ മാറ്റുകയും ചെയ്തിരുന്നു.
വേദരിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുക എന്ന ദൗത്യമാണ് ദൈവം തന്നെ ഏൽപ്പിച്ചതെന്ന് വിശ്വസിക്കുന്ന ഫ്യൂണറൽ ഹോം ഡയറക്ടർ ആന്റണിയ്ക്കു പലപ്പോഴും മുന്നറിയിപ്പു നൽകിയിരുന്നു.
പ്രിയപ്പെട്ടവരുടെ വേർപ്പാടിയിൽ ദുഖിച്ചിരിക്കുന്നവരുമായി ഇടപെടുമ്പോൾ പുരുഷൻ സ്ത്രീവേഷം ധരിക്കുന്നത് ഉചിതമല്ലെന്നു ഫ്യൂണറൽ ഹോം ഡയറക്ടർ, ആന്റണിയെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ജോലിയിൽ പ്രവേശിപ്പിക്കുമ്പോൾ എഴുതി ഒപ്പിട്ട വ്യവസ്ഥയുടെ ലംഘനമാണിതെന്നും ചുണ്ടിക്കാട്ടിയിട്ടും വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ ആന്റണി തയ്യാറായില്ല. തുടർന്നു ഇദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചു വിടുകയായിരുന്നു. പിരിച്ചു വിടലിനെതിരെ ഈക്വൽ ഓപ്പർട്യൂണിറ്റി എംപ്ലോയ്‌മെന്റ് കമ്മീഷനാണ് ആന്റണിയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്.
അൻപതു പേജുവരുന്ന വിധിന്യായത്തിൽ മതസ്വാതന്ത്ര്യം ബഹുമാനിക്കപ്പെടണമെന്നും ഉടമസ്ഥന്റെ വിശ്വാസത്തിനു എതിരായി പ്രവർത്തിക്കുന്നവരെ ജോലിയിൽ തുടരുവാൻ അനുവദിക്കണമെന്നു ആവശ്യപ്പെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. റിലിജിയൻ ലിബർട്ടിയുടെ വലിയൊരു വിജയമാണിതെന്നും ഡിഫൻസിങ് ഫ്രീഡം വക്താവ് ഡഗ് വാർഡലോ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top