കൊവിഡ് 19 ലോക്ക് ഡൗണിന് ഇളവുകൾ അനുവദിക്കുന്നു: രാജ്യത്തിനുള്ളിലുള്ള യാത്രകൾക്കും മുടിവെട്ട് കടകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന റീട്ടെയിൽ കടകൾക്കും പ്രവർത്തിക്കാൻ അനുമതി

ഡബ്ലിൻ: അഞ്ചു മാസമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ. തിങ്കളാഴ്ച മുതൽ രാജ്യത്തെ വിവിധ മേഖലകളിൽ ഇളവ് അനുവദിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച മുതൽ കഴിഞ്ഞ അഞ്ചുമാസമായി തുടരുന്ന കൊവി്ഡ് കർശന നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

അത്ര അത്യാവശ്യമല്ലാത്ത സാധനങ്ങളുടെ റീട്ടെയിൽ ഷോപ്പുകൾ, മുടിവെട്ടുടകൾ, ബാർബർമാർ എന്നിവർക്കു തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുന്നതിനു അനുമതി നൽകിയിട്ടുണ്ട്. ഇത് കൂടാതെ തുറസായ സ്ഥലങ്ങളിലെ യോഗങ്ങൾ പ്രവർത്തിക്കുന്നതിനും, പള്ളികളിൽ ചെറിയ ആരാധനകൾ നടത്തുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യക്തി ശുചിത്വത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദേശമാണ് തായോസെച്ച് മൈക്കിൾ മാർട്ടിൻ ഇപ്പോൾ സാധാരണക്കാരായ ആളുകൾക്കു നൽകിയിരിക്കുന്ന പ്രധാന നിർദേശം. കഴിഞ്ഞ സമ്മറിനു ശേഷം ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ച് രാജ്യം തുറന്നു നൽകുന്നത് ഇപ്പോഴാണ്. അതുകൊണ്ടു തന്നെ സാധാരണക്കാരായ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ഇപ്പോൾ തയോസെച്ച് നൽകിയിരിക്കുന്നത്.

രാജ്യത്തിനുള്ളിലുള്ള യാത്രകൾക്ക് ഇന്നു മുതൽ അനുമതിയുണ്ട്. പൊതുഗതാഗതത്തിൽ യാത്ര ചെയ്യാവുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഗാലറികളും, മ്യൂസിയങ്ങളും, ലൈബ്രറികളും തുറന്നു കൊടുക്കുന്നുണ്ട്. അവശ്യസാധനങ്ങൾ അല്ലാത്ത റീട്ടെയിൽ ഷോപ്പുകൾ മുൻകൂട്ടിയുള്ള ബുക്കിംങിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാർബർമാരും, മുടിവെട്ടു കടക്കാർക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Top