ഡബ്ലിൻ: കൊവിഡ് ബാധിച്ച കുട്ടികളിൽ രാജ്യത്ത് രോഗ ലക്ഷണങ്ങളും അപകട സാധ്യതയും കുറവാണെന്നു സ്റ്റേറ്റ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ടോണി ഹോലാൻ വ്യക്തമാക്കി. രാജ്യത്ത് നിലവിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാതാപിതാക്കളുടെ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മാതാപിതാക്കളുടെ ആശങ്ക അകറ്റുന്നതിനായി ഹൊലാൻ പ്രസ്താവന പുറത്തിറക്കിയത്.
കുട്ടികൾക്കിടയിൽ സ്‌കൂൾ തുറന്നതിനു പിന്നാലെ കൊവിഡ് രോഗം പടർന്നു പിടിക്കുന്നത് ആരോഗ്യ പ്രവർത്തകർക്കും മാതാപിതാക്കൾക്കും ഒരു പോലെ ആശങ്ക പടർത്തിയിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്കിടയിലെ ആശങ്ക അകറ്റുന്നതിനായി നാഷണൽ പബ്ലിക്ക് എമർജൻസി ഹെൽത്ത് ടീമിനോട് തയ്യാറായിരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഓരോ നീക്കവും നിരീക്ഷിക്കുന്നതിനും, വിവരങ്ങൾ ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനും നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീമിനോടു തയ്യാറായിരിക്കാൻ വേണ്ട നിർദേശവും നൽകിയിട്ടുണ്ട്.
മിഡ് ടേമിനു ശേഷം സ്‌കൂളുകളിലേയ്ക്കു മടങ്ങിയെത്തുന്ന കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കയാണ് പ്രധാനമായും മാതാപിതാക്കൾക്കുള്ളത്. എന്നാൽ, ഈ ആശങ്കയിൽ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയർലൻഡിലെ കൊവിഡ് പാൻമെഡിക്കിന്റെ ശാസ്ത്രീയമായ തെളിവുകളുടെയും, നിലവിൽ ഇവിടെ നിന്നും നേരിട്ട് ലഭിച്ചിരിക്കുന്ന തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ രാജ്യത്ത് കൊവിഡ് സാഹചര്യത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ തന്നെ കൊവിഡ് നിയന്ത്രണത്തിനു പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലെന്നും അദ്ദേഹം പറയുന്നു.