മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട കേരളാ കോൺഗ്രസ് നേതാവ് റെജി പാറയ്ക്കന്റെ വാദങ്ങൾ പച്ചക്കള്ളം.തിരക്കഥ മെനയുന്ന റജി വീണ്ടും കുടുക്കിൽ

മെൽബൺ :- പ്രവാസി കേരളാ കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത നേതാവ് ക്രെഡിറ്റ് കാർഡ് കേസിൽ അകപ്പെട്ടത് വൻ വിവാദമായിരുന്നു. ഇത് സത്യമല്ലെന്നും അബദ്ധത്തിൽ പറ്റിയതാണ് എന്നുമുള്ള തിരക്കഥയുമായി ഇറങ്ങിയ റജി ഊരാക്കുടുക്കിൽ . കേസ് നമ്പർ ജി. 1037 2543 ആയി റോവിൽ പോലീസ് സ്റ്റേഷനിൽ കൊടുത്തമൊഴിയിൽ ക്രെഡിറ്റ് കാർഡ് വഴിയിൽ പാർക്കിംഗിൽ നിന്നും കിട്ടിയതായാണ് പറഞ്ഞിട്ടുള്ളത്. ഇന്നലെ അദ്ദേഹത്തിന്റെ തായി വന്ന വാർത്തയിൽ ക്രെഡിറ്റ് കാർഡ് ഫെൻട്രി ഗല്ലിയിലെ മൗണ്ടൻ ഗേറ്റ് ഷോപ്പിംഗ് സെന്ററിലെ പോസ്റ്റ് ഓഫീസിൽ നിന്നാണ് എന്ന് റജി സമ്മതിക്കുന്നു. മൊഴിയിൽ രേഖപ്പെടുത്തെണ്ട സത്യം മറച്ചു വച്ച് കള്ളം കോടതിയിൽ പറഞ്ഞതായി തെളിയും. ഓസ്ട്രേലിയൻ പോസ്റ്റ് ഓഫീസ് ആക്ട് വച്ച് പോസ്റ്റ് ഓഫീസിൽ അതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യണം. അത് ചെയ്യാത്തതിന്റെ നിയമവശങ്ങൾ നേരിടേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ തിരകഥ സൃഷ്ടിച്ച ടിച്ച റജി വീണ്ടും കുരുക്കിൽ വീഴും.

താൻ അവസാനമായി ഈ പോസ്റ്റ് ഓഫീസിലാണ് കാർഡ് ഉപയോഗിച്ചതെന്ന് ഓസ്ട്രേലിയൻ പൗരൻ തറപ്പിച്ചു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി കഥയിങ്ങനെ… അജ്ഞത നടിക്കുന്ന റജി അറിയാൻ…

5/5/15 ൽ G. 10372543 കേസ് നമ്പറായി മോഷണത്തിന് Act 6231.74 ആയി കേസ് രജിസ്റ്റർ ചെയ്യുന്നു. 7/5/15 ചാർജ് നമ്പർ 2- ആയി ബെറിക്കിൽ കാർഡുപയോഗിമ്പതിന് Accused at Dandenong Act 6231.81.1 Obtain property by deception ആയി അടുത്ത ചാർജ്ഷീറ്റ് വരുന്നു. വീണ്ടും 8/05/15 ൽ Accused at Dandenong did Commit a breach of Act. 6231.81.1. വീണ്ടും ചാർജ് 4 8/05/15 ൽ തന്നെ. Accused at Dandenong. വീണ്ടും ചാർജ് നമ്പർ – 6 10/5/15 ൽ Accused at Berwick. ചാർജ് 8 10/5/15 ൽ Accused at Berwick, വീണ്ടും 10/5/15 ൽ ചാർജ് നമ്പർ 10 Acuesed at Berwick Obtain property by deception . Did Commit breach of Act, 6231.81.1. എന്ന സെക്ഷൻ വച്ചാണ് കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. പകർപ്പുകൾ വായനക്കാർക്കായും ( സമർപ്പിക്കുന്നു.COURT REJI 250

199- ഡോളർ പിഴയടച്ചു എന്ന വാദം പച്ചക്കള്ളമാണ് . കേസ് തുടങ്ങി ശിക്ഷിച്ച സമയം ആയിരം ഡോളറും പിന്നീട് 250 ഡോളർ വച്ച് 12 – മാസവും അടച്ചത് എന്തിന് മറച്ചു വയ്ക്കുന്നു. 5/5/15 ൽ തുടങ്ങിയ കേസ്സിന് താങ്കൾ 16/8/16 ൽ റസീത് നമ്പർ 2016 053741 ൽ 250 സോളർ എന്തിനാണ് അടച്ചത്..? മജിസ്ട്രേറ്റ് കോടതിയിൽ താങ്കൾ അടച്ച രസീതിന്റെ കോപ്പി ഇതോടൊപ്പം വയ്ക്കുന്നു. ഇതിനെ എങ്ങനെയാണ് നിസാരമായ കയ്യ ബന്ധമായി താങ്കൾ ചിത്രീകരിക്കുക. 5/5/15, 7/5/15, 8/5/15, 8/5/15, 10/5/15, 10/5/15, 10/5//15 – എന്നീ തീയതികളിൽ ഫെൻടിഗല്ലി ഡാൻഡി നോംഗ്, വീണ്ടുംഡാൻഡി നോംഗ്, വീണ്ടും അടുത്ത ദിവസം ഡാൻഡി നോംഗ്, അടുത്ത മൂന്ന് ദിവസം ബെറിക്കിൽ ഈ കാർഡുപയോഗിക്കുക …… എന്നിട്ട് കച്ച ബന്ധം എന്ന് നുണ പറഞ്ഞ് ജനത്തെ കബളിപ്പിക്കുക. താങ്കൾ വിചാരിക്കുന്നതു പോലെ വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്കാകുമോ….? താങ്കൾ പറയുന്നതു പോലെ മോഷണവും വിശ്വാസവഞ്ചനയും നടത്തിയ താങ്കളെ ആ തുക അടച്ചപ്പോൾ കോടതി വെറുതെ വിട്ടു പോലും…… ആക്ട് 6231.74 ഗൂഗിളിൽ വിശദമായി ഉണ്ട് അറിഞ്ഞു കൊണ്ട് സ്വയം ചെയ്യുന്ന മോഷണം.

Also Read :പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ പ്രസിഡന്റിനെ ക്രെഡിറ്റ് കാർഡ് മോഷണത്തിന് ശിക്ഷിച്ചു.

പിന്നെ ആക്ട് 6231.81.1 മറ്റുള്ളവന്റെ മുതൽ അല്ലെങ്കിൽ മൂല്യമുള്ള സാധനങ്ങൾ അറിഞ്ഞു കൊണ്ട് ദുര്യോപ യോഗം ചെയ്യൽ , അറിഞ്ഞു കൊണ്ടുള്ള മോഷണം. ഇതിന് താങ്കളെ ഇത്രയും ചാർജ്യകളും സമൻസ് ഓർഡറുകളും നടത്തിയവർക്കെതാരെ നിയമനടപടിസ്വീകരിക്കണമല്ലോ. റോവിൽ പോലീസ് സ്റ്റേഷനിൽ നിന്നും താങ്കൾ പണം മോഷ്ട്ടിച്ച കാർഡുപയോഗിച്ച് ഉപയോഗിക്കുന്ന ഫോട്ടോ സഹിതം തെളിവുമായി താങ്കൾ പറഞ്ഞ നാലു പേർ ചേർന്ന് നടത്തുന്ന പോസ്റ്റ് ഓഫീസിൽ വന്നതും സത്യമായ കാര്യമല്ലേ. ഇനി താങ്കൾ ഇരുന്നപ്പോൾ ആരെങ്കിലും ക്രെഡിറ്റ് കാർഡ് മറന്ന് വച്ചാൽ അത് ഏത് ബാങ്കിന്റെ യോ അവരുടെ ബാങ്കിൽ അല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ കൊടുക്കേണ്ടത് താങ്കളുടെ ബാധ്യതയാണ് കടമയാണ്. താങ്കൾ താങ്കളുടെ ജോലിയിൽ കൃത്യവിലോപം കാണിച്ചുവെന്ന് ആരാ പറയാത്തത്. താങ്കൾ അത് കീശയിൽ ആക്കിയതാണെന്നാർക്കാണ് അറിയാത്തത്. ഇനി താങ്കളുടെ അവകാശവാദം താങ്കളുടെ കാർഡും ഓസ്ടേലിയൻ പൗരന്റെ കാർഡും ഒരേ പോലെ യിരുന്നു എന്നത് കല്ലുവച്ച നുണയാണ്. ഓസ്ട്രേലിയൻ പൗരൻ ഉപയോഗിച്ച കാർഡ് വേറെ ബാങ്കിന്റെ തും വേറെ കളറുമാണ്.REJI PARACKEL AU

പിന്നെ താങ്കളുടെ വാദം ബില്ലുകൾ അടയ്ക്കുവാൻ എടുത്തപ്പോൾ മാറിപ്പോയി എന്നത് കെട്ടു കഥയാണ്. കളഞ്ഞു കിട്ടിയ കാർഡ് പോസ്റ്റ് ഓഫീസിൽ നിന്നും താങ്കൾ എന്തിന് മാറ്റി….? മറ്റ് മൂന്ന് പങ്കാളികൾക്കും തോന്നാത്ത കുബുദ്ധി താങ്കൾ എന്തിന് കാണിച്ചു. 515/15 മുതൽഅവസാനം ഉപയോഗിച്ച 10/5/15 വരെ താങ്കൾ തരം പോലെ ഈ കാർഡ് ഉപയോഗിച്ചിട്ട് ഇല്ലാക്കഥമെനഞ്ഞാൽ താങ്കൾ വലിയ കുരുക്കിലാകും വീഴുക. അബദ്ധം പറ്റിയ ഉടനെ പാർട്നേഴസിനെ അറിയിച്ചുവെന്ന വാദവും തെറ്റാണ്. പോലീസ് പോസ്റ്റ് ഓഫീസിലും താങ്കളുടെ വീട്ടിലും വന്ന് റോവിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പറഞ്ഞതല്ലേ സത്യം. ഈഫോട്ടോയുമായി പോലീസ് വന്ന് ഒന്നര മാസത്തോളം താങ്കൾ ഒളിച്ചു നടക്കുകയായിരുന്നില്ലേ. ഇനി താങ്കളുടെ പേരിൽ ഒരു കേസും ഇല്ലായെങ്കിൽ താങ്കൾക്ക് പോസ്റ്റ് ഓഫീസിന്റെ കൗണ്ടറിൽ ജോലി ചെയ്ത് കാണിക്കാമോ….?reji accused

താങ്കൾ 515/15 ന് ശേഷം താങ്കൾ പോസ്റ്റ് ഓഫീസിന്റെ മുൻവശം കണ്ടിട്ടുണ്ടോ…? ധൈര്യമായി ഓസ്ടേലിയൻ പോലീസ് ചെക്ക് വാങ്ങി കൗണ്ടറിൽ തന്നെ താങ്കൾ ഇരിക്കുമായിരുന്നല്ലോ…. അതു കൊണ്ട് ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് മാന്യതയുടെ മുഖം മൂടിയണിയുക. താങ്കളുടെ ഈ മറുപടി യുടെ പകർപ്പ് റോവിൽപോലീസ് സ്റ്റേഷനിലും കുറ്റം മറച്ചു വച്ച് പ്രതിയെ ജനസമ്പർക്കമുള്ള പോസ്റ്റ് ഓഫീസിൽ താങ്കൾ ജോലി ചെയ്തതിനെതിരെയും ഓസ്ട്രേലിയൻ പേസ്റ്റ് ഓഫീസ് ഡിപ്പാർട്ട്മെന്റിൽ പരാതി അയച്ചതായും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു. ഇതോടെ പുതിയ നിയമ കുരുക്കിലും പുതിയ കേസ് തുറക്കുന്നതിനും സാഹചര്യമൊരുങ്ങി ,നാടെങ്ങും ഈ വാർത്തപരന്നതോടെ മലയാളികൾക്ക് ഈ വിഷയം ആകെ അപമാനമായി മാറി.REJI MONCE

ഈ മോഷണ പ്രതിയുമായോ ഈ കേസുമായോ കേരളാ കോൺഗ്രസിന് യാതൊരു ബന്ധവും ഇല്ലെന്നും റജി പാറയ്ക്കലിനെ പ്രവാസി കേരളാ കോൺഗ്രസിന്റെ ഭാരവാഹിത്യത്തിൽ നിന്നും നീക്കം ചെയ്തതായും കേരളാ കോൺഗ്രസിന്റെ ഓഫീസിൽ നിന്നും അറിയിച്ചു.

വാൽക്ഷണം :പെയിഡ് വാർത്തയും കള്ളവാർത്തയും ബ്ളാക്ക് മെയിൽ വാർത്തയും എഴുതി ലക്ഷങ്ങൾ ബ്രിട്ടീഷ് കോടതി പിഴ ശിക്ഷിച്ച പത്രക്കാരന് കാശ് കൊടുത്ത് വാർത്ത എഴുതിച്ചാൽ സത്യം സത്യമല്ലാതാകുമോ ?അയാളും കോടതിയിൽ ഇനിയും രാജിക്ക് ഒപ്പം കയറുമായിരിക്കും

Top