സ്ത്രീകൾക്ക് നേരയുള്ള അതിക്രമത്തിൽ കേരളം തല കുനിക്കുന്നു: നാട്ടകം സുരേഷ്

കോട്ടയം: സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ സാംസ്‌കാരിക കേരളം തല കുനിക്കുന്നു. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ നടക്കാൻ കഴിയാത്ത നാടായി കേരളം മാറിയിരിക്കുന്നു. സ്ത്രീധന പീഡനവും ആത്മഹത്യയും ഇന്ന് വാർത്തയല്ലാതായി കഴിഞ്ഞിരിക്കുന്നു. എല്ലാ സംഭവങ്ങളിലും പ്രതികൾ സി പി എം മായി ബന്ധമുള്ളവരാണ്.

സിപിഎമ്മും പൊലീസും പ്രതികളെ സംരക്ഷിക്കുകയാണെന്നും നാട്ടകം സുരേഷ് പറഞ്ഞു.സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോട്ടയത്ത് രാത്രിയിൽ നടത്തിയ പെൺമയ്‌ക്കൊപ്പം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശോഭാ സലിമോൻ അദ്ധ്യക്ഷത വഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയിൽ പെരുമഴയത്തും നിരവധി സ്ത്രീകളാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തി ചേർന്നത്.ഡി സി സി ഭാരവാഹികളായ ജി ഗോപകുമാർ, എം.പി സന്തോഷ് കുമാർ, ഷേർലി തര്യൻ, സുധാ കുര്യൻ, ബിൻസി സെബാസ്റ്റിൻ, എസ്.രാജീവ്, റ്റി.സി റോയി, കെ.ജി ഹരിദാസ്, സിസി ബോബി, ബാബു കെ കോര, സാം കെ വർക്കി, ബിനു പാതയിൽ, പി പി പുന്നൂസ്, കെ.ആർ ഗോപകുമാർ, പി.കെ വൈശാഖ്,പി.എം സ്‌കറിയ, സിനു ജോൺ, , ജസ്റ്റിൻ ജോൺ മുതലായവർ സംസാരിച്ചു.

Top