സ്വന്തം ലേഖകൻ
ഡാള്ളസ്: മാർച്ച് ഏഴിനു രാവിലെ പതിനൊന്നു മുതൽ ഡാള്ളസിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഡാള്ളസ് ലവ് ഫീൽഡ് ഹിൽട്ടൺ ഡബിൾ ട്രി ഹോട്ടലിൽ നടക്കുന്ന ജോബ് ഫെയറിൽ മൂന്നൂറ്റി അമ്പതോളം ഒഴിവുള്ള തസ്തികകളിലേയ്ക്കു നിയമനം നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിച്ചു.
പാർട്ടൈം, ഫുൾടൈം, വെയർ ഹൗസ് ജോലികൾക്കാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. യോഗ്യതകൾ പരിഗണിച്ചു തിരഞ്ഞെടുക്കപ്പെടുന്നവർക്കു നിയമന ഉത്തരവും ലഭിക്കും. ഇത്തരം ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നലൂടെ നിരവധി തൊഴിൽ രഹിതർക്കു തൊഴിൽ ലഭിക്കുന്നതിനുള്ള ആവസരം ലഭിക്കും. ഡള്ളസിലും പരിസരങ്ങളിലുമുള്ള നിരവധി തൊഴിൽ സ്ഥാപനങ്ങളെ മാനേജർമാർ ഇന്റർവ്യൂ നടത്തുന്നതിനായി ജോബ് ഫെയറിൽ എത്തിച്ചേരുമെന്നു അറിയിച്ചിട്ടുണ്ട്. ഡാള്ളസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് യൂണിവേഴ്‌സൽ മ്യൂസ് ഗ്രൂപ്പ് എന്നിവരാണ് ജോബ് ഫെയർ സ്‌പോൺസർ ചെയ്തിരിക്കുന്നത്.
സ്ഥലം double tree – loud field
3300 w mockingbird lane
dallas tx
സമയം മാർച്ച് ഏഴിനു രാവിലെ 11 മുതൽ.