ഡാള്ളസില്‍ നിന്നുള്ള കത്രീന പിയേഴ്‌സണ്‍ ഡൊണാള്‍ഡ് ട്രംമ്പിന്റെ ദേശീയ വ്യക്താവ്

ഗാര്‍ലന്റ് (ഡാള്ളസ്): ടെക്‌സസിലെ ഡാള്ളസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയില്‍ നിന്നുള്ള കത്രീന പിഴേയ്‌സനെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംമ്പിന്റെ ദേശീയ സ്‌പോക്ക് വുമണായി നിയമിച്ചു.
ഒക്ടോബര്‍ 14 ശനിയാഴ്ച ടെക്‌സസിലെ ബിമൗണ്ടില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കു മുന്‍പ് ഡൊണാള്‍ഡ് ട്രമ്പ് നടത്തിയ നിയമനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഡാള്ളസ് ടീ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന കത്രീന ഗാര്‍ലെന്റ് ടീ പാര്‍ട്ടി സ്ഥാപകന്‍ കൂടിയാണ്. സമാനതകളില്ലാത്ത കഴിവുകളുടെയും വിജയങ്ങളുടെയും പ്രതീകമായ ഡൊണാള്‍ഡ് ട്രംമ്പിന്റെ വക്താവായി നിയമനം ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ് കത്രീന പ്രതികരിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം അര്് വൈറ്റ് ഹൗസില്‍ ഇരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടുള്ള കത്രീനയെ ദേശീയ വക്താവായി നിയമിക്കുന്നതായി ഡൊണാള്‍ഡ് മാധ്യമങ്ങള്‍ക്കു എഴുതി തയ്യാറാക്കി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. റിപബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ ഹാസ് പാനിക്ക് വോട്ടര്‍മാര്‍ നിര്‍ണായകമെന്ന് ഇമ്മിഗ്രേഷന്‍ വിഷയങ്ങളില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ നിലപാട് ടെക്‌സസില്‍ ഗുണം ചെയ്യുമോ എന്നു വരും ദിവസങ്ങളില്‍ വ്യക്തമാകും.

Top