ക്രൈസ്തവ നേതാക്കൾ സെപ്റ്റംബർ 21 നു പ്രാർത്ഥനയ്ക്കായി ഡാള്ളസിൽ

 

പി.പി ചെറിയാൻ

ഡാള്ളസ്അ മേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കൾ പ്രാർത്ഥനയ്ക്കായി സെപ്റ്റംബർ 21 നു ഡാള്ളസിൽ ഒത്തു ചേരുന്നു. ആത്മീയ നവോത്ധാനത്തിനും ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മാപ്പപേക്ഷിക്കുന്നതിനും രാഷ്ട്രത്തിന്റെ ശരിയായി നയിക്കുന്നതിനു നേതാക്കൾ ആവശ്യമായ ജ്ഞാനം ലഭിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന പ്രാർത്ഥന യജ്ഞത്തിനു നേതൃത്വം നൽകുന്നതു പാസ്റ്റർമാരായ ഗ്രേഗ് ലാറി, റോണി ഫ്‌ളോയ്ഡ്, ജെയിംസ് റോബിൻസൺ, ബിഷപ്പ് ഹാരി ജാക്‌സൺ, ആനുഗ്രഹാം റവ.സാമുവേൽ റോഡ്രിഗ്രസ് എന്നിവരാണ്.
സെപ്റ്റംബർ 21 നു വൈകിട്ട് സൗത്ത് ലേക്ക് ഗേയ്റ്റ് വേ ചർച്ചിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിലേയ്ക്കു പൊതുജനങ്ങൾക്കും പ്രവേശനം നൽകുന്നതാണെന്നു സംഘാടകർ അറിയിച്ചു. ഡാള്ളസിലെ ഒക്ക് ക്ലിഫ് ബൈബിൾ ഫെലോഷിപ്പ് പാസ്റ്റർ ടോണി ഇവാൻസാണ് വിവരം മാധ്യമങ്ങൾക്കു നൽകിയത്. ആയിരക്കണക്കിനു വിശ്വാസികളെയാണ് പ്രത്യേക സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നതെന്നു ഇവാൻസ് പറഞ്ഞു.
എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു, എന്റെ ജന്മം തങ്ങളെ തന്നെ താഴ്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു തിരിയുമെങ്കിൽ ഞാൻ സ്വർഗത്തിൽ നിന്നും കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിനു സൗഖ്യം വരുത്തികൊടുക്കും. എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങളാണ് സമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സതേൺ ഇവാഞ്ചരിലിക്കൽ സെമിനാരി പ്രസിഡന്റ് ഡോ.റിച്ചാർഡ് ലാന്റ്, പാസ്റ്റർ മക് ലൂക്കാൻഡോ, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽ പ്രസിഡന്റ് ലിത്ത് അഡേഴ്‌സൺ തുടങ്ങിയവുരം പ്രാർത്ഥനയിൽ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top