ഡാള്ളസിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനു സംസ്ഥാന പൊലീസ് – ഗവർണർ

സ്വന്തം ലേഖകൻ

ഓസ്റ്റിൻ: അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന ഡാള്ളസിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി സ്റ്റേറ്റ് പൊലീസിന്റെ സേവനം വിട്ടു നൽക്കുന്നതിനു ടെക്‌സസ് ഗവർണർ ഗ്രേഗ് എമ്പക്ക് സന്നദ്ധത അറിയിച്ചു.
മാർച്ച് 30 ബുധനാഴ്ച ഗവർണറുടെ വസതിയിൽ പത്രലേഖകരോടു സംസാരിക്കുമ്പോഴാണ് ഡോള്ളസ് ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയെക്കുറിച്ചു ഗവർണർ പ്രതികരിച്ചത്. കഴിഞ്ഞ മാർച്ചിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 75 ശതമാനത്തിലധികം അക്രമസംഭവങ്ങളുടെ വർധനവാണ് ഇത്തവണ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇത് ഗൗരവപൂർവം പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണെന്നു ഗവർണർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

dallas
മാർച്ച് മാസം ആരംഭിച്ചതു മുതൽ ഡാള്ളസിൽ 17 കൊലപാതകങ്ങൾ നടന്നു. പ്രശ്‌ന സങ്കീർണ പ്രദേശങ്ങളിൽ ഡാള്ളസ് പൊലീസിനെ സഹായിക്കാൻ സ്റ്റേറ്റ് ട്രൂപ്പേഴ്‌സിന്റെ സഹായം നൽകുന്നതിനുള്ള ഗവർണറുടെ തീരുമാനത്തെ ഡാള്ളസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗൺ സ്വാഗതം ചെയ്തു. അമേരിക്കയിലെ പ്രധാന സിറ്റികളായ ചിക്കാഗോ, ലോസ് ആഞ്ചൽസ്, ഹൂസ്റ്റൺ തുടങ്ങിയിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ 2014 ൽ 214 പേരും, 2015 ൽ 303 പേരും കൊല്ലപ്പെട്ടതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ടെക്‌സസ് മെക്‌സിക്കോയിൽ 3000 സ്‌റ്റേറ്റ് ട്രൂപ്പേഴ്‌സ് പട്രോളിങ്ങിനുണ്ടായിരുന്നെങ്കിലും സിറ്റികളിലെ ആക്രമം അമർച്ച ചെയ്യുന്നതിനു ഇവരുടെ സേവനം വിട്ടു നൽകുന്നതും അസാധാരണമാണെന്നു ഡിപിഎസ് സ്‌പോക്കമാൻ ടോം വിൻജൻ അറിയിച്ചു.

Top