പി.പി ചെറിയാൻ
ഡാള്ളസ്: ഡാള്ളസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗൺ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. 33 വർഷമായി പൊലീസിൽ സേവനം അനുഷ്ടിക്കുന്ന ഡേവിഡ് ബ്രൗൺ എന്നാൽ രാജി വയ്ക്കുന്നതിനുള്ള കാരണങ്ങൾ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഒക്ടോബർ 22 മുതൽ രാജി നിലവിൽ വരും. രാജിയെക്കുറിച്ചു സെപ്റ്റംബർ എട്ടിനു മാധ്യമങ്ങളെ അറിയിക്കുമെന്നു ബ്രൗൺ പറഞ്ഞു. അസിസ്റ്റന്റ് ചീഫ് ഡേവിഡ് ഫ്യൂഗ്‌സ് ഇടക്കാല പൊലീസ് ചീഫായി ചുമതലയേറ്റു. ഡാള്ളസിൽ വർധിച്ചുവരുന്ന അക്രമപ്രവർത്തനങ്ങളെ തുടർന്നു പൊലീസ് യൂണിയൻ ഡേവിഡ് ബ്രൗണിന്റെ രാജിയ്ക്കായി സമ്മർദം ചെലുത്തിതുടങ്ങിയിരുന്നു.
ഡ്യൂട്ടിയിൽ വരുന്ന മാറ്റങ്ങളിൽ പൊലീസ് അസംതൃപ്തരായിരുന്നു,. ജൂലൈ ഏഴിനു ഡാള്ളസിൽ അഞ്ചു പൊലീസ് ഓഫിസർമാർക്കു നേരെ വെടിയുതിർത്തു കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി വധിക്കുന്നതിനു റോബോർട്ടിനെ ഉപയോഗിച്ചു സ്‌ഫോടനം നടത്തിയത് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഡാള്ളസ് ചീഫായി ചുമതലയേറ്റു ഏഴാഴ്ചയ്ക്കു ശേഷം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ചീഫിന്റെ മകൻ കൊല്ലപ്പെട്ടിരുന്നു. ഡാള്ളസിൽ സുപരിചിതരായ ഡേവിഡ് ബ്രൗൺ വാത്ത് മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കുന്നതിൽ മുൻപന്തിയിലായിരുന്നു.