പ്ലോനോ(ടെക്സ്സ്): 2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്തിനു വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഒക്ടോബര്‍ 18 ഞായറാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണി മുതല്‍ ഏഴു മണിവരെ പ്രസിഡന്‍ഷ്യല്‍ ഫോറത്തിനു പങ്കെടുക്കുന്നു.
പ്ലാന്റോയിലുള്ള പ്രസ്റ്റ്യന്‍വുഡ് ബാപിസ്റ്റ് ചാപ്പലാണ് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്ഥാനാര്‍ഥികളായ സെന്റര്‍ റില്‍ സാന്റോ, ഡോ.ബെല്‍ കാള്‍സണ്‍, കാര്‍ലെ ഫിയോറിന, ഗവ.ജെബ് ബുഷ്, സെന്റര്‍ ടെഡ് ക്രൂസ്, ഗവര്‍ണര്‍ മൈക്ക് ഹക്കമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നു അറിയിച്ചിട്ടുണ്ട്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥികളെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇവര്‍ പങ്കെടുക്കുമോ എന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്നു ചര്‍ച്ച് പാസ്റ്റര്‍ ഡോ.ജാക്ക് ഹ്രഹം പറഞ്ഞു.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ തന്നെ ഹാളില്‍ പ്രവേശിക്കണം. ഹാളില്‍ സീറ്ര് ഒഴിവുണ്ടെങ്കില്‍ സ്റ്റാന്‍ഡ്‌ബൈ അംഗങ്ങള്‍ക്കും പ്രവേശനം നല്‍കും. പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.