ഡാള്ളസിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടി 20 മത്സരങ്ങൾ മെയ് 27 മുതൽ

പി.പി ചെറിയാൻ

ഡാള്ളസ്: മെയ് 27 മുതൽ മെയ് 30 വരെ ഡാള്ളസിലെ വിവിധ ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തി പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എബിസി എന്നീ മൂന്നു ഗ്രൂപ്പുകളിൽ ആകെ ഒൻപതു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ വിജയികളാകുന്ന ടീമിനു 5000 ഡോളർ ക്യാഷ് അവാർഡ് ലഭിക്കും.
മെമ്മോറിയൽ ഡെവാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ വീക്ഷിക്കുന്നതിനു ഡാള്ളസ് ഫോർട്ട് വർത്ത് മെട്രോ പോളീറ്റനിൽ നിന്നും ധാരളം ക്രിക്കറ്റ് പ്രേമികൾ എത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
മസ്‌കിറ്റ്, ഗാർഡന്റ്, ഇർവീൻ, ഗ്രാന്റപ്രറേറ്റി എന്നീ മൈതാനങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കു 469 231 4336 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്നു സംഘാടകർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top