പി.പി ചെറിയാൻ
ഫ്രിസ്‌കോ(ഡാള്ളസ്): ഡാള്ളസ് മെട്രോപ്ലെക്‌സ് ഫ്രിസ്‌കോ സിറ്റിയിലെ രാധാകൃഷ്ണ ടെമ്പിളിൽ ആഗസ്റ്റ് 13 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ശ്രീമത് ഭാഗവത മഹാപുരൻ പരിപാടിയിൽ സ്വാമി മുകുന്ദാനന്ദ പങ്കെടുക്കുന്നു.
പരിശുദ്ധ സ്‌നേഹത്തിന്റെ വഴിതാരയിലൂടെയ കേൾവിക്കാരെ നയിക്കാൻ കഴിയുന്ന ഭക്തിരസം തുളുമ്പുന്ന പ്രഭാഷണങ്ങളും ധ്യാനവും പതിമൂന്നു മുതൽ 19 വരെ രാവിലെ ആരംഭിക്കും. പ്രവേശനം സൗജ്യമാണ്. പരിപാടികൾക്കു ശേഷം പ്രസാദവും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഭഗവത്ഗീത, ഭഗവത്പുരൻ, രാമായണം ഉപനിഷത്തുകൾ എന്നിവ ആധികാരികമായി വ്യാഖ്യാനം ചെയ്യുവാൻ കഴിയുന്ന സ്വാമിജിയ്ക്കു ശ്രീഹരിയുടെ വിവിധ അവതാരങ്ങളെക്കുറിച്ചുള്ള ഗാഡമായ ജ്ഞാനം വിവിധ പ്രഭാഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടുണ്ട്. എല്ലാ പ്രായത്തിലുള്ള കേൾവിക്കാരെയും സ്വാധീനിക്കുന്നതിനും, രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതിമുമ്പുള്ള കഴിവുകൾ അപാരമാണ്. ഈ അസുലഭാവസരം പ്രയോജനപ്പെടുത്തണമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്.ു മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് ആവശ്യമായ ക്രമീകരണങ്ങളഅ# ചെയ്യുന്നതിനു സഹായകരമാകും എന്നും ഭാരവാഹികൾ പറഞ്ഞു.