പി.പി ചെറിയാൻ
ഡാള്ളസ്: അടുത്ത അധ്യയന വർഷത്തിൽ ഡാള്ളസ് ഐഎസ്ഡിയിലെ അധ്യാപകരിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപികയായിരിക്കും ഏമിരക്കിയലേയ്ക്കു യാത്രാ രേഖകളൊന്നുമില്ലാതെ കുടിയേറിയ പത്തൊൻപതുകാരി മെലീസ് സൈമൺ.
പത്തൊൻപതു വയസിൽ ടെക്‌സസിൽ ടെക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും ടീച്ചിങ് സർട്ടിഫിക്കറ്റും ലഭിക്കുന്ന മെലിസ പ്ലസന്റ് ഗ്രോവ് എലിമെന്ററി സ്‌കൂൾ അധ്യാപികയായി ഇതിനകം തന്നെ നിയമനം നൽകിയതായി പ്രിൻസിപ്പൽ ജെനിഫർ ടെർലൻ ബർഗ് പറഞ്ഞു.
പഠനത്തിൽ മറ്റു കുട്ടികൾക്കു പ്രചോദനം നൽകുന്നതിനു മെലിസയ്ക്കു കഴിയുമെന്നു പ്രിൻസപ്പൽ പ്രത്യാശ പ്രകടിപ്പിച്ചു. സ്പാനിഷും ഇംഗ്ലീഷും ഭംഗിയായി കൈകാര്യം ചെയ്യുവാൻ കഴിയുന്ന സമർത്ഥയായ അധ്യാപികയായിരിക്കും ഇവരെന്നു ജെന്നിഫർ കൂട്ടിച്ചേർത്തു. ഒബാമയുടെ ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് പ്രോഗ്രാമിൽ പതിനാറുവയസിൽ താഴെയുള്ള അമേരിക്കയിൽ എത്തി താമസിക്കുകയും ഇപ്പോൾ 31 വയസിനു മുകളിൽ പ്രായമില്ലാത്തവർക്കും നൽകിയ ആനുകൂല്യമാണ് മെലിസയ്ക്കു തുണയായത്. അധ്യാപക ജോലി ലഭിച്ചതിൽ ഒബാമയോടെും പ്രിൻസിപ്പലിനോടും പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നു പെൺകുട്ടി വ്യക്തമാക്കി.