പി.പി ചെറിയാൻ
ഡാള്ളസ്: അലിഗർ മുസ്ലീം യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർഥി സംഘടനയായ അലിഗർ അലുമിനി അസോസിയേഷൻ ഓഫ് ഡാള്ളസ് ഫോർട്ട് വർത്തിന്റെ ആഭിമുഖ്യത്തിൽ സർ സയ്യ്ദ് ദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 26 ന് വൈകിട്ട എൽഡറാഡോ കൺട്രി ക്ലബിൽ വച്ചു നടത്തപ്പെടുത്തുന്നു.
ഇതിനോടനുബന്ധിച്ചു നടത്തപ്പെടുത്ത മുഷൈറയ് ജനാബ് നസീർ ടർബാനി (പാക്കിസ്ഥാൻ), ജതാമ്പു ഇക്ബാൽ ആഷർ (ഇന്ത്യ), ഇനാബ് ഇ മുതർമ ഫഹ്മിദ റിയാസ് (പാക്കിസ്ഥാൻ), ജനാബ് ഷക്കീൽ അസ്മി (ഇന്ത്യ) ജനാബ് റെഹൗദ് ഹുസ്‌നയ്ൻ ജലിസി (പാക്കിസ്ഥാൻ) എന്നിവർ പങ്കെടുക്കും.
പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ടെന്നും ഇതിൽ നിന്നും ലഭിക്കുന്ന തുക വിദ്യാഭ്യാസ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു. സ്ഥലം എൽഡോറോ കൺട്രി ക്ലബ്, കൺട്രി ക്ലബ് ഡ്രൈവ് മിക്കോൻനി. കൂടുതൽ വിവരങ്ങൾക്ക്
ഫറസ് ഹസ്സൻ – 972 767 0802 ഷാഹിദ് മൻസൂർ – 734 233 8164