ഡാളസ് ചുഴ­ലി­ക്കാറ്റ് ദുരന്തം: ടെക്‌സസ് റിയല്‍ട്ടേഴ്‌സ് സഹാ­യ­ധനം നല്‍കുന്നു

പി.­പി. ചെറി­യാന്‍

Picture

ഡാലസ്: ഡിസം­ബര്‍ 26­-ന് ഡാല­സിലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മു­ണ്ടായ ചുഴ­ലി­ക്കാ­റ്റില്‍പ്പെട്ട് തകര്‍ന്ന വീടു­ക­ളുടെ ഉട­മ­സ്ഥര്‍ക്ക് ടെക്‌സസ് റിയല്‍ട്ടേഴ്‌സ് ആയിരം ഡോളര്‍വീതം ധന­സ­ഹായം നല്‍കു­ന്നു.

താമ­സ­യോ­ഗ്യ­മ­ല്ലാത്ത വീടു­ക­ളില്‍ നിന്നും മാറി താമ­സി­ക്കേ­ണ്ടി­വ­ന്ന­വര്‍ക്കാണ് ഈ ആനു­കൂല്യം ലഭി­ക്കു­ക. ടെക്‌സസ് ഗവണ്‍മെന്റ് ദുരി­ത­ബാ­ധിത പ്രദേ­ശ­മായി പ്രഖ്യാ­പി­ക്ക­പ്പെട്ട കൗണ്ടി­ക­ളി­ലുള്ളവര്‍ക്ക് മാത്ര­മാണ് ഈ ധന­സ­ഹാ­യ­ത്തിന് അര്‍ഹ­ത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനു­വരി 31­-ന് മുമ്പ് പ്രത്യേകം തയാ­റാ­ക്കി­യി­രി­ക്കുന്ന അപേ­ക്ഷാ­ഫോ­റ­ത്തില്‍ അപേക്ഷ സര്‍പ്പി­ക്കേ­ണ്ട­താ­ണെന്ന് ടെക്‌സസ് റിയല്‍ട്ടേഴ്‌സ് ഓസ്റ്റിന്‍ ഓഫീസ് അറി­യി­ച്ചു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: 1 800 873 9155 എന്ന ഫോണ്‍ നമ്പ­രിലോ[email protected] എന്ന ഇമെ­യില്‍ വിലാ­സ­ത്തിലോ ബന്ധ­പ്പെ­ടുക
P.P.Cherian, Dallas
Freelance reporter
PH:214 450 4107 

Top