പി.പി ചെറിയാൻ
ഡാള്ളസ്: 2015 ജൂൺ 16 നു ന്യൂയോർക്ക് സിറ്റിയിൽ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു. ഒറു വർഷം പൂർത്തിയക്കന്ന ദിവസം ഡാള്ളസിലെത്തിയ റിപബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പിനു ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
ജൂൺ 16 വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടര മണിക്കൂ ഡാള്ളസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ സ്വന്തം ട്രമ്പ് ജെറ്റിൽ വന്നിറങ്ങി നേരെ തൊട്ടടുത്തുള്ള തിരഞ്ഞെടുപ്പു ഫണ്ട് സമാഹരണ യോഗത്തിലാണ് ട്രമ്പ് പങ്കെടുത്തത്.
ഹൈലാന്റ് ഹോട്ടലിലെ യോഗത്തിൽ പങ്കെടുക്കുന്നതിനു 500 മുതൽ 25,000 ഡോളർ വരെയുള്ള ടിക്കറ്റ് മുൻകൂട്ടി വിതരണം ചെയ്തിരുന്നു. തുടർന്നു സൗത്ത് സെഡ് ബോൾ റൂമിൽ ഒത്തു ചേർന്ന നാലിയരത്തിൽ പരം അംഗങ്ങളെ ട്രമ്പ് അഭിസംബോധന ചെയ്്ത് അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നു ട്രമ്പ് വ്യക്തമാക്കി.
സംഘർഷ സാധ്യത കണക്കിലെടുത്തു വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്. ട്രമ്പ് അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ പരസ്പരം ഏറ്റുമുട്ടൽ ഒഴിവാക്കാൻ പൊലീസും ഇരുവർക്കും ഇടയിൽ അണിനിരന്നിരുന്നു. ടെക്‌സസ് പ്രൈമറിയിൽ ടെക്‌സിൽ നിന്നുള്ള ടെഡ്ക്രൂസാണ് വിജയിച്ചതെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സംസ്ഥാനമായി അറിയപ്പെടുന്ന ഹില്ലരിയെ പരാജയപ്പെടുത്തുമെന്നു ട്രമ്പ് പ്രഖ്യാപിച്ചത് കരഘോഷത്തോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത്.
ട്രമ്പിന്റെ പ്രസംഗം തടസപ്പെടുത്താൻ ചിലർ ശ്രമിച്ചുവെങ്കിലും പൊലീസ് ഇടപെട്ട് അവരെ പുറത്താക്കിയതോടെ പ്രസംഗം തടസമില്ലാതെ നടന്നു. ഭരണഘടനയുടെ സെക്കൻഡ് അമൻമെൻഡ് സംരക്ഷിക്കുമെന്നും ഭീകരരുമായി അടുപ്പമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കു അമേരിക്കയിലേയ്ക്കു പ്രവേശനാനുമതി നിഷേധിക്കുമെന്നും മെക്‌സിക്കൻ ബോർഡറിൽ മതിൽ നിർമിക്കണമെന്നും ട്രമ്പ് പ്രസംഗത്തിൽ ആവർത്തിച്ചു.