ഡാള്ളസ്: ഡിസംബര്‍ 26 നു സാള്ളസിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹെര്ഫര്ത്ത പാര്‍ക്കില്‍ നിന്നും ഉടമസ്ഥര്‍ വാഹനങ്ങള്‍ തിരിച്ചു കൊണ്ടു പോകുന്നതിനുള്ള അവസാന തീയതി ജനുവരി 16 ആണെന്നു റോളറ്റ് സിറ്റി അധികൃതര്‍ അറിയിച്ചു.
നൂറുകണക്കിനു തകര്‍ന്ന വാഹനങ്ങള്‍ ദുരന്ത ബാധിത പ്രദേശം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ടോയിങ് കമ്പനിക്കാര് താല്കാലിക പാര്‍ക്കിലേയ്ക്കു മാറ്റിയത്. മലയാളികളുടേത് ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് പാര്‍ക്കില്‍ സൂക്ഷിച്ചിരിക്കുന്നത്. 16 നു മുന്‍പ് ഇവിടെ നിന്നു നീക്കം ചെയ്യാത്ത വാഹനങ്ങള്‍ ലേലത്തില്‍ വയ്ക്കുമെന്നു അധികൃതര്‍ അറിയിച്ചു. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ പലതും ഉടമസ്ഥര്‍ നേരത്തെ എത്തി കൊണ്ടു പോയിരുന്നു.