ഡാള്ളസ് എക്യുമെനിക്കൽ ക്രിസ്ത്യൻ കൺവൻഷൻ സമാപിച്ചു

പി.പി ചെറിയാൻ

ഡാള്ളസ്: ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിലായി കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടന്ന വന്നിരുന്ന പത്തൊൻപതാമത് സംയുക്ത സുവിശേഷ കൺവൻഷൻ ഞായറാഴ്ച രാത്രിയിൽ നടന്ന കടശിയോഗത്തോടെ സമാപിച്ചു. കോട്ടയം സെന്റ് ജോൺ ഓർത്തഡോക്‌സ് വികാരിയും ധ്യാന ഗുരുവും വേദ പണ്ഡിതനും പ്രസിദ്ധ സുവേശേഷ പ്രാസംഗികനുമാ്യ സാക്കൻ അപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന റവ.ഫാ. സഖറിയ നൈനാൻ അച്ചന്റെ ഹൃദയ സ്പർശിയായ വചന പ്രഘോഷണവും ക്വയർ ലീഡർ ജോൺ തോമസിന്റഎ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ശ്രുതി മധുരമായ ഗാനാലാപനവും കൊണ്ടു അനുഗ്രഹീതവും അത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയതുമായ ദേവാലയ അന്തരീക്ഷത്തിൽ നടത്തപ്പെട്ട കൺവൻഷൻ ഡാളസ് – ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ 23 ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന വിശ്വാസികൾക്കു അവിസ്മരണീയ അനുഭവമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

kecf7

kecf8
റവ.ഫാ.രാജു ദാനിയേൽ (പ്രസിഡൻ), റവ.വിജു വർഗീസ് (വൈസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടർ (സെക്രട്ടറി), ജിജി തോമസ് മാത്യു (ട്രസ്റ്റി) അലീഷ ജോൺസൺ (യൂത്ത് കോ ഓർഡിനേറ്റർ), എന്നിവർ ഉൾപ്പെടുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് കൺവൻഷന്റഎ വിജയകരമായ നടത്തിപ്പിനു നേതൃത്വം നൽകിയത്.
മൂന്നു ദിവസമായി നടന്ന കൺവൻഷനിൽ വെരി.റവ.ഫാ.വി.എം തോമസ്, റവ.ഡോ.ജോർജ് ജോസഫ്, റവ.നൈനാൻ ജേക്കബ്, റവ.അലക്‌സ് കെ.ചാക്കോ, റവ.ഫാ.ജോഷി, റവ.ഫാ.ഡോ.രഞ്ജൻ മാത്യു, റവ.ഷൈജു പി.ജോൺ തുടങ്ങിയ വൈദികരുടെ സാന്നിധ്യം കൊണ്ടു കൺവൻഷൻ അനുഗ്രഹീതമായി.
വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ പാഠം വായന മധ്യസ്ഥ പ്രാർഥന തുടങ്ങിയവർക്കു നേതൃത്വം നൽകി. സമാപന ദിവസം നടന്ന കൺവൻഷനിൽ കെഇസിഎഫ് പ്രസിഡന്റ് റവ.ഫാ. രാജു ദാനിയേൽ അച്ഛൻ സ്വാഗതവും സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ നന്ദിയും പറഞ്ഞു.
ഷിജു വി.എബ്രഹാം, ഷാജി രാമപുരം, ജെറിൻ സജുമോൻ, മാത്യു പി.എബ്രഹാം, സുശീല തോമസ്, ജോൺ വർഗീസ്, ബാബു സി.മാത്യു, സോണി ജേക്കബ്, സിസിൽ ചെറിയാൻ, നിബു കെ.തോമസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചു. കൺവൻഷന്റെ പ്രവർത്തനങ്ങൾക്കു വിശ്വാസ സമൂഹം നൽകിയ സഹകരണത്തിനു പ്രസിഡന്റ് പ്രത്യേകം നന്ദി പറഞ്ഞു.

Top