പി.പി.ചെറിയാന്‍
ഡാളസ്: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷങ്ങളോടെ രണ്ടാമത് ‘ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ’ ടെക്‌സസ്സിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളില്‍ വെച്ചു സംഘടിപ്പിക്കുന്ന സാന്റോണിയെ(ജൂണ്‍ 18), ഡാളസ്(ജൂണ്‍ 19), ഡൗണ്‍ ടൗണ്‍ ഹൂസ്റ്റണ്‍(ജൂണ്‍ 21), നാസാ ഹൂസ്റ്റണ്‍(ജൂണ്‍ 26), ജൂലായ് 30(ഓസ്റ്റിന്‍).
ജൂണ്‍ 19ന് ഞായര്‍ ഇര്‍വിങ്ങ് മഹാത്മ ഗാന്ധി മെമ്മോറിയല്‍ പ്ലാസായിലാണ് ആഘോഷങ്ങള്‍ നടക്കുന്നത് മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും.
ഇന്ത്യന്‍ പ്രധാനമന്ത്രി 2014 സെപ്റ്റംബര്‍ 27ന് യു.എന്‍. അസംബ്ലിയില്‍ നടത്തിയ അഭ്യര്‍ത്ഥനയെ മാനിച്ചു യൂണൈറ്റഡ് നാഷ്ണല്‍ ജനറല്‍ അസംബ്ലി 2014 ഡിസംബറിലാണ് ഇന്റര്‍ നാഷ്ണല്‍ യോഗാദിനമായി ജൂണ്‍ 21 പ്രഖ്യാപിച്ചത്.
ശാരീരികവും, മാനസികവും, ആത്മീയവുമായ അച്ചടക്കം പാലിക്കുന്നതിന് യോഗ പരിശീലനം അനിവാര്യമാണെന്ന് തിരിച്ചറിവിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി യോഗക്ക് അമിത പ്രാധാന്യമാണ് നല്‍കിയരിക്കുന്നത്.
യോഗാ പരിശീലനം നിര്‍ബ്ബന്ധമാക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണ്‍ ലൊ ബോര്‍ഡ് പ്രതിഷേധിച്ചിരുന്ന യോഗായുടെ ഭാഗമായി നടത്തുന്ന സൂര്യ നമസ്‌ക്കാരത്തിനിടയില്‍ ശ്ലോകങ്ങള്‍ ഉരുവിടുന്നതിനു പകരം മുസ്ലീം മതവിശ്വാസികള്‍ക്ക് അള്ള എന്ന നാമം ഉരുവിടാവുന്നതാണെന്ന് കേന്ദ്രമന്ത്രി ശ്രീപദനായ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡാളസ്സില്‍ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചറിയാന്‍ ബന്ധപ്പെടുക.
ഡോ.പ്രസാദ് തോട്ടക്കൂറ 817 300 4747