ദമ്മാം ടൌണ്‍ നവോദയ ഖലീജ് മേഖല — ഖലീജ് യുണിറ്റ് ഫസ്റ്റ് ഡോക്യുമെന്‍റെറി പ്രദര്‍ശനത്തോട് കൂടി  സെമിനാറിനാര്‍സംഘടിപ്പിച്ചു.

“ഇന്ത്യന്‍ ദേശീയതയും ഇടതുപക്ഷവും” എന്ന വിഷയത്തില്‍ വിഷ്ണുദത്ത് ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയില്‍ സോഷ്യലിസ്റ്റ് ചിന്തകര്‍,ഇടതുപക്ഷ പ്രവര്‍ത്തകര്‍, കമ്യൂണിസ്റ്റുകള്‍ ഇവര്‍ സ്വാതന്ത്ര്യസമരങ്ങളില്‍ വഹിച്ച പ്രക്ഷോഭങ്ങളും  അനുഭവങ്ങളും ഇതില്‍ തൂക്കു മരണം വരെ ലഭിച്ചവരുണ്ടായിരുന്നെന്നും, നവോത്ഥാനനായകര്‍ കേരളത്തില്‍ ഉഴുതുമറിച്ച മണ്ണില്‍ പടുത്തുയര്‍ത്തിയ നവകേരളത്തില്‍ കിട്ടിയ സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ രംഗത്തെ നേട്ടവുമാണ് മതനിരപേക്ഷ മത സൗഹാര്‍ദ്ദ ദേശസ്നേഹവും പ്രവാസവും മലയാളിക്ക് സാധ്യമാക്കിയത്.

IMG-20160313-WA0067

ചര്‍ച്ചയില്‍ സ.കുഞ്ഞ് ഷാജി ഇബ്രാഹിം, വിശ്വനാഥന്‍, അനില്‍കുമാര്‍, മനോഹരന്‍ പുന്നക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാസിസം നടപ്പിലാക്കി കൊണ്ടിരിക്കുന്നതിനെ കുറിച്ച് സ്. സുധീഷ്‌ തൃപ്രയാര്‍ ഇങ്ങിനെ രേഖപെടുത്തി വീരാരാധന, തങ്ങളാണ് ജനങ്ങളെന്ന രീതിയില്‍ പ്രവര്‍ത്തനം, ദുര്‍ബലരോടും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരോടുമുള്ള അവജ്ഞ,  ചരിത്രം തങ്ങള്‍ക്കനുകൂലമായി തിരുത്തിയെഴുതല്‍, ചില അപരരെ സൃഷ്ടിച്ച് എല്ലാ കുഴപ്പത്തിനും അവരാണ് കാരണം എന്ന് ആരോപിക്കല്‍, കല, സംസ്കാരം, ധൈഷിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ഭയം കലര്‍ന്ന സംശയം, നാനാത്വത്തിന്‍റെ നിരാസം, ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം,  ന്യൂനപക്ഷങ്ങളോടും, പുരോഗമന ചിന്തകള്‍ക്കെതിരെയുള്ള അസഹിഷ്ണുത, കപടമായ കടുത്ത രാജ്യസ്നേഹപ്രകടനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

16

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു സംഭാവനയും നല്‍കാതെ ബ്രിട്ടീഷ്കാര്‍ക്ക് മാപ്പെഴുതി ജയില്‍ മോചിതരായവരോട് ഗോല്‍വാല്‍ക്കര്‍ ആഹ്വാനം ചെയ്തത് സ്വാതന്ത്ര്യ സമരത്തില്‍ ഉപയോഗിക്കുന്ന മനുഷ്യ വിഭവശേഷി കമ്യൂണിസ്റ്റുകളോടും,  മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ തകര്‍ക്കുന്നതിനായി ഉപയോഗിക്കണമെന്നാണ്. ആര്‍ എസ്സ് എസ്സും, ബി ജെ പിയും ഇടതുപക്ഷത്തെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരന്നതിന്‍റെ ഔചിത്യം മനസ്സിലാകുന്നില്ല.

16രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊലപെടുത്തിയവരെ ആരാധിക്കുന്നവര്‍ കാണിക്കുന്ന കപട ദേശസ്നേഹം ഭരണഘടനയെ ആര്‍.എസ്സ്.എസ്സിന് അനുകൂലമായി  മാറ്റിയെഴുതുന്നതിനും,  ദേശീയ പതാകയെ കാവി പുതപ്പിക്കുന്നതിനും,  ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ തിരിച്ചു കൊണ്ടുവന്ന് പഴയ ജന്മി-ഫ്യൂഡല്‍ അന്ധവിശ്വാസ യുഗത്തിലേക്ക് ഇന്ത്യയെ തള്ളിവിടുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യ സ്ഥാനര്‍ത്തികളെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിനായി കുടുംബങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ബന്ധുക്കളുടെയും വോട്ടുകള്‍ മതനിരപേക്ഷശക്തികള്‍ക്ക് ഉറപ്പാക്കണമെന്ന് സെമിനാര്‍ ക്രോഡീകരിച്ച് സംസാരിച്ച സ. സൈനുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു.

റൈജു സ്വാഗതം പറഞ്ഞ സെമിനാറില്‍ പ്രണവ് മോഡറേറ്ററായിരുന്നു.  ചടങ്ങിന് രമണന്‍ നന്ദി രേഖപ്പെടുത്തി.

Top