സ്വന്തം ലേഖകൻ
ദമ്മാം ടൌൺ നവോദയ ഒ.എൻ.വി അനുസ്മരണം സംഘടിപ്പിച്ചു
മനോഹരൻ പുന്നക്കലിൻറെ അധ്യക്ഷതയിൽ ടൌൺ നവോദയ എക്‌സിക്ട്ടീവ് അംഗവും ബാദിയ മേഖല സെക്രട്ടറിയുമായ ദേവൻ പട്ടാമ്പി അനുസ്മരണം നിർവ്വഹിച്ചു.
ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷം ഒരു വർഷം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായും കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരിക്കെ റഷ്യ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ, ബ്രിട്ടൺ, ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തുകയും അതിൻറെ പശ്ചാത്തലത്തിൽ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സോവിയറ്റ്‌ലാൻഡ് നെഹ്‌റു അവാർഡ്, ആദ്യത്തെ മഹാകവി ഉള്ളൂർ അവാർഡ്, ആശാൻ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത് മലയാളികൾക്ക് അഭിമാനിക്കാവുന്ന മുഹൂർത്തങ്ങൾ നൽകി. ചലച്ചിത്ര ഗാനരചനയ്ക്ക് 12 തവണ സംസ്ഥാന അവാർഡും, ദേശീയ അവാർഡും പദ്മശ്രീയും ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം ചെയർമാൻ ആയിരുന്ന അദ്ദേഹത്തെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയുണ്ടായിരുന്നു.
പൊരുതുന്ന സൗന്ദര്യം, ഞാൻ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങൾ, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാർങ്ഗകപ്പക്ഷികൾ, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നീ മുഖ്യകൃതികൾ കൂടാതെ ധാരാളം സിനിമാ, നാടകഗാനങ്ങളും മലയാളിക്കു സമ്മാനിച്ച ഈ മഹാപ്രതിഭയുടെ വിടവ് കേരളത്തിൽ നികത്താനാകത്തതാണെന്നും അനുസ്മരണത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.
അനുസ്മരണ വേളയിൽ ഓ.എൻ.വിയുടെ അനന്യമായ സംഭാവനകൾ സ്മരിച്ച് നവോദയ കേന്ദ്രകമ്മറ്റി ട്രഷറർ സുധീഷ് തൃപ്രയാർ, മോഹനൻ വെള്ളിനേഴി, ഹമീദ് നൈന, റോയ് കല്ലിശ്ശേരി, ഐ.ടി.അഷ്‌റഫ്, വിഷ്ണു ദത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ഓ.എൻ.വിക്ക് പ്രണാമമർപ്പിച്ച് നവോദയ ഗായക സംഘം സിനിമാ, നാടകഗാനങ്ങളും, കവിതകളും, അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴുവഴി, ഏരിയ പ്രസിഡന്റ് ഉണ്ണി ഏങ്ങണ്ടിയൂർ, കേന്ദ്ര നേതാക്കളായ ചന്ദ്രൻ വാണിയമ്പലം വിജയൻ ചെറായി, ഏരിയ നേതാക്കളായ അസീം വെഞ്ഞാറമൂട്, നൌഫൽ വെളിയംകോട്, കൂടാതെ ഏരിയ മേഖല യുണിറ്റ് നേതാക്കളും പങ്കെടുത്തു. അജയൻ ഇല്ലിച്ചിറ സ്വാഗതം പറഞ്ഞഷാജി ഇബ്രാഹിം നന്ദി രേഖപെടുത്തി