ദമ്മാം സാംസ്‌കാരിക വേദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ദമ്മാം ടൌണ്‍ നവോദയ സമ്മേളനം

ദമ്മാം ; നവോദയ സാംസ്‌കാരിക വേദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ദമ്മാം ടൌണ്‍ നവോദയ 7 ആമത് സമ്മേളനം ഒക്ടോബര്‍ 8, 9 തിയതികളിലായി ദമാമില്‍ നടന്നു. ആറാം തിയതി ഔദ്യോകികമായ ഉദ്ഘാടനം ദമ്മാം പാരഗണ്‍ ഓഡിറ്റൊരിയത്ത്തില്‍ വെച്ച് ശാസ്ത്രാദി വിഷയങ്ങളെ കലാസാഹിത്യ മാദ്ധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും പാരിസ്ഥിതികാവബോധം വളര്‍ത്താന്‍ പരിശ്രമിക്കുകയും ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിവന്ന ശാസ്ത്രകലാജാഥയിലെ നാടകങ്ങള്‍, സംഗീതശില്‍പ്പങ്ങള്‍ എന്നിവയുടെ രചയിതാവും സംവിധായകനുമായ മുരളി കലാജാഥാപ്രസ്ഥാനത്തിന്റെയും തെരുവുനാടകപ്രസ്്ഥാനത്തിന്റെയും കേരളത്തിലെ ഏറ്റവും പ്രമുഖനായ പ്രയോക്താവാണ്. ഭാരതീയഗ്യാന്‍വിഗ്
യാന്‍ജാഥ, സമതാകലാജാഥ തുടങ്ങിയ ദേശീയകലാവിനിമയപരിപാടികളുടെ പ്രധാനശില്‍പ്പികളിലൊരാളാണ്. 1600 വേദികള്‍ പിന്നിട്ട അബൂബക്കറിന്റെ ഉമ്മ പറയുന്നു, ചെഗുവേര, കുരുതിപ്പാടം, തുടങ്ങി ഒട്ടേറെ നാടകങ്ങളും ആയിരക്കണക്കിന് ഗാനങ്ങളും കവിതകളും എഴുതി. കേരളസര്‍ക്കാര്‍, കേരളസംഗീതനാടക അക്കാഡമി, കേരളസാഹിത്യ അക്കാഡമി, അബുദാബി ശക്തി, കെ എസ് കെ തളിക്കുളം, കുവൈത്ത് കല, എന്നിവ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുള്ള മുരളി, പുരോഗമനകലാസാഹിത്യപ്രസ്ഥാനത്തിന്റെ പ്രമുഖസംഘാടകനും കരിവെള്ളൂര്‍ സമരനായകന്‍ ഏ വി കുഞ്ഞമ്പുവിന്റെയും കേരളത്തിലെ മഹിളാപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് ദേവയാനിയുടെയും മകനുമായ ശ്രീ. കരിവെള്ളൂര്‍ മുരളി നിര്‍വഹിച്ചു
ഫാഷിസത്തിന്റെ സാംസ്‌കാരിക അധിനിവേഷത്തെകുരിച്ചും ഇന്ത്യയിലെ വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ഇന്നത്തെ പ്രസക്തി കേരള സമൂഹം ചര്‍ച്ച ചെയ്യണമുന്നും ഓര്‍മ്മിപ്പിച്ചു. ഒരാള്‍ എന്ത് ധരിക്കനമെന്നും എന്ത് കഴിക്കണമെന്നും എങ്ങിനെ ജീവിക്കണമെന്നും തീരുമാനിക്കുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരെ മാധ്യമങ്ങള്‍ അവലംബിക്കുന്ന മൌനം അപകടകരമാണെന്നും ഇത് ഓരോ വ്യക്തികളിലേക്ക് നേരിട്ട് അനുഭവപെടാന്‍ ഇനി അധിക നാളിലെന്നും ഓരോരുത്തരും തിരിച്ചറിയണമെന്നും ഓര്‍മ്മിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടൊപ്പം 2015 വര്‍ഷത്തെ മുല്ലനേഴി പുരസ്‌ക്കാരം ലഭിച്ച അന്ന് തന്നെയാണ് ഇദ്ദേഹം ദാമ്മമിലെത്തിയത് കൂട്ടത്തില്‍ 1999 ഒക്ടോബര്‍ 7നാണ് അമ്മ ഇദ്ദേഹത്തെ വിട്ടു പിരിഞ്ഞത്. കേരളത്തിന്റെ സമരധീരമായ ഒരു ചരിത്രത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലായിരുന്നു ആ യാത്ര.കുമാരനാശാന്റെ കവിതകള്‍ ഉറക്കെ പാടി പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടി ആലപ്പുഴയിലെ പുന്നപ്രയിലും പരിസരത്തും അലഞ്ഞു നടന്നു.ആള്‍ക്കൂട്ടങ്ങള്‍ക്കു മുന്നില്‍ പാടിയും പ്രസംഗിച്ചും നവോഥാന ആശയങ്ങള്‍ക്കും രാഷ്ട്രീയ ജാഗ്രതയ്ക്കും വേണ്ടി സ്വയം സമര്‍പ്പിച്ചു. സ്ത്രീകളുടെ ആദ്യകാല സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായി. ഒളിവില്‍ കഴിഞ്ഞിരുന്ന എ വി കുഞ്ഞമ്പു എന്ന മഹാ വിപ്ലവകാരിയുടെ പ്രണയിനിയും ജീവിത പങ്കാളിയുമായി.പിന്നെ കരിവെള്ളൂരിലെത്തി.കരിവെള്ളൂര്‍ സമരത്തിന്റെ തുടര്‍ച്ചയായ തീവ്രമായ എല്ലാ വേട്ടയാടലുകള്‍ക്കും വിധേയയായി. പുന്നപ്രയുടെ മകള്‍ അങ്ങനെ കരിവെള്ളൂരിന്റെ അമ്മയായി.ജാതിക്കും മതത്തിനും അനാചാരങ്ങള്‍ക്കും എതിരായ പോരാട്ടത്തില്‍ നിന്നാണ് അമ്മയുടെ തുടക്കം.ജീവിതാന്ത്യം വരെ തികഞ്ഞ ദൈവനിഷേധവും യുക്തി ബോധവുമായിരുന്നു അമ്മയെ നയിച്ചിരുന്നത് .ഇരുള്‍ മൂടുന്ന ഒരു കാലത്ത് അമ്മയുടെ ഓര്‍മ്മകള്‍ കത്തിച്ചു കുത്തി നിര്‍ത്തിയ ഒരു പന്തം പോലെയാണ് ഞങ്ങളുടെ ഉള്ളില്‍.അമ്മേ . ആ വഴികളിലെ ചോരയും കണ്ണീരും ഒരിക്കലും മറക്കാത്ത ഒരു തലമുറ എന്നും ബാക്കിയുണ്ടാകും എന്ന് കൂടി അനുസ്മരിച്ചു കൊണ്ടും കണ്ണുകള്‍ ഈറനനിയിച്ചുകൊണ്ടുള്ള പ്രസംഗത്തോടെ സദസ്സിനെ അക്ഷമാരാക്കികൊണ്ടാണ് ടൌണ്‍ നവോദയ സമ്മേളനം ഉത്ഘാടനം ചെയ്തത്
ചടങ്ങില്‍ വെച്ച് ദമ്മാം ടൌണ്‍ നവോദയയുടെ എഴാം സമ്മേളനത്തോടനുബധിച്ചു പുറത്തിറക്കിയ സുനവീര്‍ സ്വഗതസംഗം ചെയര്‍മാനായ സുധീഷ് തൃപ്രയാറിനു ആദ്യപ്രതി കരിവെള്ളൂര്‍ മുരളി നല്കി സുവനീര്‍ പ്രകാശനം ചെയ്തു. സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി സ്വാഗതം പറഞ്ഞു, ഏരിയ പ്രസിഡണ്ട് മോഹനന്‍ വെള്ളിനേഴി അധ്യക്ഷത വഹിച്ച ചടങ്ങില്‍. നവോദയ മുഖ്യ രക്ഷാധികാരി ആസാദ് തിരൂര്‍, രക്ഷാധികാരികളായ എം.എം. നയീം, ബഷീര്‍ വരോട്, പ്രദീപ് കൊട്ടിയം, പ്രഭാകരന്‍ മാഷ് കണ്ണൂര്‍, നവോദയ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ്, നവോദയ് പ്രസിഡണ്ട് സിദ്ദിക്ക് കല്ലായി, കേന്ദ്ര ജോയിന്റ് സെക്രട്ടറി നിധീഷ് മുത്തമ്പലം തുടങ്ങിയവരും കേന്ദ്ര ഏരിയ മേഖല യുണിറ്റ് നേതാക്കളും മാധ്യമ സുഹൃത്തുക്കളും പൗരപ്രമുഖരും കുടുംബവേദി പ്രവര്‍ത്തകരും പങ്കെടുത്തു. 910.2015 ന് നടന്ന പ്രധിനിധി സമ്മേളനത്തില്‍ ദമ്മാം ടൌണ്‍ നവോദയ പ്രസിഡന്റായി മനേഷ് പുല്ലുവഴിയും വൈസ് പ്രസിഡണ്ടുമാരായി ഉണ്ണി ഏങ്ങണ്ടിയൂര്‍, മനോഹരന്‍ പുന്നക്കല്‍, നൗഫല്‍ വെളിയങ്കോട്, സെക്രട്ടറിയായി സുരേഷ് അലനല്ലൂരും, ജോയിന്റ് സെക്രട്ടറിമാരായി അസീം വെഞ്ഞാറമൂട്, സേതു ഒറ്റപ്പാലം, ഉണ്ണി.കെ.പി. ട്രെഷററായി ചന്ദ്രന്‍ വാണിയമ്പലവും, ജോയിന്റ് ട്രെഷറര്‍മാരായി ബാബു.കെ.പി, ഹരിദാസ് തോപ്പില്‍ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി സുരേഷ് അലനല്ലൂര്‍ നന്ദി പറഞ്ഞു.
വാര്‍ത്ത
സുധീഷ് തൃപ്രയാര്‍

Top