ദമ്മാം ടൌണ്‍ നവോദയ സാംസ്കാരിക വേദി ലേഡീസ് മാര്‍ക്കറ്റ് പ്രവാസി സംഗമം നടത്തി
ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടൗൺമേഖലയ്ക്കു കീഴിലുള്ള ലേഡീസ് മാർക്കറ്റ് യൂണിറ്റ് 13.04.2016 വെള്ളിയാഴ്ചദമ്മാം സഫാ ആഡിറ്റോറിയത്തിൽ വച്ച് പ്രവാസി സംഗമം സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് സ: ദിലീപ് ദാസ് നല്ലില അധ്യക്ഷത വഹിച്ച ചടങ്ങിൽനവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ സഃ സുദീഷ് തൃപ്രയാർ ഉദ്ഘാടനംനിർവഹിച്ചു.
കേരളത്തിലെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുംഅതു മാറേണ്ട ആവശ്യകതയെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി.അക്രമത്തിനും വർഗീയതയ്ക്കും എതിരെ നിക്ഷ്പഷമായ ഭരണം കാഴ്ചവക്കാൻ കേരളത്തിൽ ഇടതുപക്ഷ സർക്കാരിനു മാത്രമേ സാധിക്കു എന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. അന്നും ഇന്നും എന്നും പ്രവാസികൾക്ക് വേണ്ടിശബ്ദം ഉയർത്തുന്ന ഇടതുപക്ഷം അധികാരത്തിൽ വരേണ്ടത് നമ്മുടെഓരോരുത്തരുടെയും ആവശ്യമാണെന്നും അതിനാൽ പ്രവാസത്തിന്റെമതിൽ കേട്ടില് നിന്നുകൊണ്ട് നമ്മൾ പ്രവാസികളുടെ ശക്തി വരുന്നതിരഞ്ഞെടുപ്പിൽ കാണിക്കണമെന്നും പറയുകയുണ്ടായി.. കേരളസർക്കാറിന്റെ മദ്യ നിരോധനം എന്ന പ്രഹസനം കൊണ്ട് നാട്ടിൽ വർദ്ധിച്ചുവരുന്ന മയക്കു മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചുംപരാമർശിക്കുകയുണ്ടായി.. “പുതിയൊരിന്ത്യാ പുതിയ കേരളം മാറ്റത്തിനായിപ്രവാസിയും” എന്ന നവോദയയുടെ പുതിയൊരു ആശയത്തെ മുൻനിർത്തിനടന്ന ചർച്ചയിൽ നാട്ടിലെ അഴിമതിക്കും അക്രമത്തിനും എതിരെ നമ്മൾപ്രവാസികൾക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തു കേരളത്തിൽമാറ്റത്തിനു തുടക്കം ഇടണമെന്ന ആഹ്വാനം ഉണ്ടായി..
ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സ: ഷാജി മട്ടന്നൂർ റിപ്പോർട്ട്അവതരിപ്പിക്കുകയും കേന്ദ്ര കമ്മിറ്റി അംഗം സ: സേതുമാധവൻ, ടൗൺമേഖലസെക്രട്ടറി സ: അസീം വെഞ്ഞാറമൂട്, ടൗൺമേഖല ട്രഷറർ സ: ലോഹിചാലിയം എന്നിവർ അഭിവാദ്യമർപ്പിക്കുകയും ചെയ്തു. പ്രവാസിസംഗമത്തിന്റെ ഭാഗമായി ക്വിസ് മത്സരവും ചിത്രരചന മത്സരവുംസംഘടിപ്പിക്കുകയും സമ്മാനദാനം നല്കുകയും ചെയ്തു. ചടങ്ങിൽനവോദയയിൽ പുതുതായി ചേർന്ന അംഗങ്ങളുടെ മെമ്പർഷിപ്പ് കാർഡ്‌വിതരണവും നടക്കുകയുണ്ടായി.
അകാലത്തിൽ പൊലിഞ്ഞു പോയ നവോദയ അംഗങ്ങൾക്കുംകൊല്ലം പറവൂർ വെടിക്കെട്ട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും കല,കായിക, സംസാരിക, രാഷ്ട്രീയ രംഗത്തുനിന്നും നമ്മെ വിട്ടു പോയവർക്കും സ: ശിഹാബുദ്ധീൻ അനുശോചനം രേഖപ്പെടുത്തി. അടുത്തിടെ നമ്മെവിട്ടുപിരിഞ്ഞ യൂണിറ്റ് അംഗം പ്രവീറിനെ സ: സത്യൻ ചൊക്ലിഅനുസ്മരിച്ചു. യൂണിറ്റ് ജോ: സെക്രട്ടറി സ: രഞ്ജിത് പെരുകാവ് സ്വാഗതംപറഞ്ഞ ചടങ്ങിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സ: ഷാജഹാൻ നന്ദിരേഖപ്പെടുത്തി.