ഉണ്ണി ഏങ്ങണ്ടിയൂര്‍ അധ്യക്ഷനായ ചടങ്ങില്‍ കൃഷ്ണകുമാര്‍ അനുശോചനപ്രമേയമവതരിപ്പിച്ചു. തുടര്‍ന്ന് പങ്കെടുത്തവര്‍ ഇങ്ങിനെ അഭിപ്രായപെട്ടു കേരളത്തില്‍ ഉണ്ടായ വെടിക്കെട്ടപകടത്തിലെ ഏറ്റവും വലുതായിരുന്നു. വിശാലമായ് ക്ഷേത്രപരിസരം കേരളത്തില്‍ ഇല്ലാതാവുകയും ജനസാന്ദ്രതയുള്ള സാഹചര്യത്തില്‍ ഇത്തരം ആചാരങ്ങള്‍ നിര്‍ത്തലാക്കുകയും. സാഹചര്യം ഒത്തിണങ്ങിയാല്‍ വിദേശരാജ്യങ്ങളിലെ ന്യൂതനസാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് പകരം പരമ്പരാഗത കാലപഴക്കം ചെന്ന രീതിയാണ് ആഘാതം വര്‍ധിപ്പിച്ചതും.
ഈ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കാതെ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്‍റെയും മുതലക്കണ്ണീര്‍ തിരഞ്ഞെടുപ്പിനെ ലാക്കാക്കി കൊണ്ടുള്ളതാണ്. ഈ വിഷയത്തില്‍ IASക്കാരും, IPSക്കാരും മന്ത്രിമ്മാരും മൂന്ന്‍ തട്ടാണ്. പോലീസിന്‍റെ ഭാഗത്തുള്ള നിഷ്ക്രിയത്വം കൊല്ലം ജില്ലാകലക്ടര്‍ ചൂണ്ടികാണിച്ചിട്ടും സര്‍ക്കാര്‍ തെരെരെഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ പോലീസിനെ പിണക്കാതെ കുറ്റക്കാരെ രക്ഷിക്കുന്ന സമീപനം കൈകൊള്ളൂകയാണ്. കേരളത്തിലെ കാര്യക്ഷമമായ പോലിസിനെ മതപരമായ ആചാരങ്ങള്‍ക്ക് നീതിയും, നിയമവും നടപ്പിലാക്കുന്നതിനു ഈ സര്‍ക്കാര്‍ തടസ്സമായതാണ്. ഇത് പോലുള്ള മഹാദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. ചടങ്ങില്‍ സ. ഇ.എം. കബീര്‍, സുധീഷ് തൃപ്രയാര്‍ എന്നിവരും, കേന്ദ്ര നേതാക്കളായ സേതു, വിജയന്‍ ചെറായി കൂടാതെ ഏരിയ മേഖല നേതാക്കളും പങ്കെടുത്തു. ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി സ്വാഗതം പറഞ്ഞ യോഗത്തില്‍ ഏരിയ ട്രഷറര്‍ ചന്ദ്രന്‍.കെ.വി നന്ദി രേഖപ്പെടുത്തി.