സാന്‍ലിയാന്‍ഡ്രോ (കാലിഫോര്‍ണിയ) : പെന്‍സില്‍വാനിയയില്‍ നിന്നും ഇന്ത്യന്‍ അമേരിക്കല്‍ വിദ്യാര്‍ഥി പതിനഞ്ചുകാരനായ ഷോണ്‍ മാത്യൂസിനു സിടിവി സംഘടിപ്പിച്ച ഡാന്‍സ് ഇന്ത്യ ഡാന്‍സ് നോര്‍ത്ത് അമേരിക്ക 2015 മത്സരത്തില്‍ പതിനഞ്ചു മത്സരാര്‍ഥികളെ പിന്‍തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അനശ്വര ബോളിവുഡ് ഗായകന്‍ മൈക്കിള്‍ ജാക്‌സണിന്റെ ഗാനത്തിനൊപ്പം അതിമനോഹര ചുവടുകള്‍ വച്ച ഷോണ്‍ മാത്യൂസ് കാണികളെ പോലും അത്ഭുതപ്പെടുത്തിയാണ് തന്റെ നൃത്തത്തിലുള്ള പ്രാവീണ്യം തെളിയിച്ചത്. പെന്‍സില്‍ വാനിയ ഹാരിസ് സര്‍ക്കിളില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷോണ്‍ മാത്യൂസ് പത്തു വയസു മുതല്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ വ്യക്തിയാണ്.
പങ്കെടുത്ത മത്സരാര്‍ഥികളെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ അതിനെയെല്ലാം തകര്‍ക്കുന്ന പ്രകടനമാണ് ഷോണ്‍ കാഴ്ച വച്ചതെന്നു നകുല്‍ ദേവു മഹാജന്‍ പറഞ്ഞു. ഇരുപതിനായിരത്തോളം അപേക്ഷകളില്‍ നിന്നു ഓഡീഷന്‍ റൗണ്ട് കടന്നെത്തിയ ഇരുപതു പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചതില്‍ റോഷ്‌നി ഷെട്ടി, റോഹിതി ജിജറി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി. മൂന്നു വിജയികളും ആര്യ ഡാന്‍സ് അക്കാദമി വിദ്യാര്‍ഥികളാണ്.