ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലാ സിവിക് തീയേറ്ററില്‍ നടന്ന സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ദിനാഘോഷത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്റ് പ്രൊവിന്‍സ് അവതരിപ്പിച്ച ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരുപതിലേറെ രാജ്യങ്ങളെ പിന്തള്ളിയാണ് അഭിമാനമാര്‍ഹമായ നേട്ടം കൈവരിച്ചത്.
പ്രശസ്ത കൊറിയോഗ്രാഫര്‍ ഹണി ജോര്‍ജിന്റെ നേതൃത്വത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം തുടങ്ങിയവ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ഡാന്‍സില്‍ സിനിമാറ്റിക് നൃത്തച്ചുവടുകളും ഉള്‍പ്പെടുത്തിയിരുന്നു. ഹണി ജോര്‍ജ്, ആന്‍ജല രേി ജോസ്, ബ്രോണ പെരേപ്പാടന്‍, ആഷ്‌ലി ബിജു, റോസ് മേരി റോയി, റിയാ ഡൊമിനിക്, റിയാ സെബാസ്റ്റിയന്‍, ഹേമിയ ഹണി, ഹേമലിന്‍ സാജു, ആന്‍ മേരി ജോയി, അലീഷാ ചാക്കോ, ലാമിയ ഹണി, നോലിന്‍ രാജു എന്നിവരായിരുന്നു ഡാന്‍സ് അവതരിപ്പിച്ചത്.
ബിജു വൈക്കത്തിന്റെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അവതരിപ്പിച്ച ചെണ്ടമേളം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആസ്വാദകരുടെ മനം കവര്‍ന്നു. ഡബ്ലിലിനെ അനുഗ്രഹീത കലാകാരന്‍ ഫാ. ജോസഫ് വെള്ളനാല്‍, ഷൈബു കൊച്ചിന്‍, റോയി പേരയില്‍, ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, ജയന്‍ തോമസ്, രാജു കുന്നക്കാട്ട്, സണ്ണി ഇളയകുളം, ബിനോയി കുടിയിരിക്കല്‍, ബെന്നി ജോസ് എന്നിവരാണു ടീമിലുണ്ടായിരുന്നത്.