ഫാ.ഡാനി കപ്പൂച്ചിൻ എത്തിച്ചേർന്നു ‘കരുണയുടെ ധ്യാനം 2016’ ശനിയാഴ്ച തുടങ്ങുംഒരുക്കങ്ങൾ പൂർത്തിയായി

മൊയ്തീൻ പുതുച്ചിറ

ഡബ്ലിൻ: കുരുണയുടെ ധ്യാനo നയിക്കാൻ എത്തിച്ചേർന്ന കൊല്ലം
സാൻപിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡാനി അച്ചനെ ഡബ്ലിൻ എയർപോർട്ടിൽ സിറോ മലബാര് സഭയുടെ ഡബ്ലിന് ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, ബിനു ആന്റണി റിട്രീറ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ,സെക്രട്ടറി മാർട്ടിൻ സ്‌കറിയ എന്നിവര് ചേർന്ന് സ്വീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബര് 29,30,31(ശനി, ഞായര്, തിങ്കള്) ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്‌സ്‌ടൌണ്, ക്ലോണി, ഫിബ്ബിൾസ്‌ടൌണ് കമ്മ്യൂണിറ്റി സെന്റെറിൽ നടത്തപെടുന്ന കുരുണയുടെ ധ്യാനത്തിന്റെയും നവംബർ 1 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്വെൻഷന്റെയും ഒരുക്കങ്ങൾ പൂർത്തിയായി.

‘കരുണയുടെ ധ്യാന’ത്തിന്റെ ഉത്ഘാടന കർമ്മം 29 നു ശനിയാഴ്ച രാവിലെ 10 മണിക്ക് അയര്‌ലണ്ടിന്റെ അപ്പസ്‌തോലിക് ന്യൂണ് ഷോ ആര്ച്ച് ബിഷപ്പ് ചാള്‌സ് ജോണ് ബ്രൗണ് തിരി തെളിയിച്ചു നിര്വഹിക്കുന്നതാണ്.സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോഓർഡിനേറ്ററായ മോണ്.ആന്റണി പെരുമായൻ
തദവസരത്തിൽ സന്നിഹിതനായിരിക്കും.

എല്ലാ ദിവസവും രാവിലെ 9.30മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. കുട്ടികൾക്ക് ജീസസ് യൂത്ത് അയർലൻഡ് നയിക്കുന്ന ധ്യാനം ഉണ്ടായിരിക്കും. കുട്ടികളുടെ റെജിസ്‌ട്രേഷനും, കണ്‌സെന്റ് ഫോമും തരുന്നതും മാതാപിതാക്കൾ ധ്യനത്തിനു മുൻപ് പൂർത്തികരിക്കേണ്ടതാണ്.

മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷം സമാപിക്കുന്ന ഇ അവസരത്തിൽ യേശുവിന്റെ കാരുണ്യത്തിന്റെ ദൈവാനുഭവത്താൽ നിറയുവാൻ ഒരുക്കപ്പെടുന്ന കരുണയുടെ ധ്യാനത്തിലേക്ക് എല്ലാ സഭാവിശ്വാസികളെയും
പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു
ഇനിയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് ധ്യാന സെന്റെറിൽ പ്രവർത്തിക്കുന്ന പ്രത്യേക രജിസ്ട്രഷൻ കൌണ്ടറിൽ പേര് രജിസ്ടർ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സിറോ മലബാര് സഭയുടെ ഡബ്ലിന് ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, ബിനു ആന്റണി റിട്രീറ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നിവര് അറിയിച്ചു.

Top