ഡബ്ലിന്‍: കോ കില്‍ഡെയറില്‍ ആര്‍ഡ്‌ക്ലോഹിലെ കനാലിനുള്ളില്‍ സ്യൂട്ട്‌കെയിനുള്ളില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്നു ഗാര്‍ഡായി അന്വേഷണ സംഘം. കഷ്ണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ് മൃതദേഹം സ്യൂട്ട് കെയ്‌സിനുള്ളില്‍ ഒളിപ്പിച്ചിരുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഡായി അന്വേഷണ സംഘം കൊലപാതകമെന്ന രീതിയില്‍ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെയാണ് ഇത്തരത്തില്‍ ക്രൂരമായ രീതിയില്‍ കൊലപാതകമുണ്ടായതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ക്രൂരമായ രീതിയില്‍ ഇയാളെ ആദ്യം കഴുത്തറുത്തു കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം കഷണങ്ങളായി അറത്തു മാറ്റിയ ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സ്യൂട്ട് കേസിനുള്ളിലാക്കി സമീപത്തെ കനാലില്‍ തള്ളുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും ഗാര്‍ഡാ സംഘത്തിനു വ്യക്തമായ സൂചനകള്‍ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലു ദിവസത്തിനിടെയാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴുത്തിലെ മുറിവും രക്തത്തിന്റെ പടര്‍ന്നൊലിക്കുന്നതും എല്ലാം ചേര്‍ന്നു ഇത്തരത്തിലുള്ള സൂചനയാണ് ഗാര്‍ഡാ സംഘത്തിനു നല്‍കിയിരിക്കുന്നത്. ഗാര്‍ഡാ വിരലടയാള വിദഗ്ധരും, സൈന്റിഫിക്ക് എക്‌സ്‌പേര്‍ട്ട് സംഘവും നടത്തിയ പരിശോധനകളെല്ലാം ഇത്തരത്തിലുള്ള സാഹചര്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവിലെ സാഹചര്യത്തില്‍ സംഭവത്തിനു പിന്നില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗാര്‍ഡാ സംശയിക്കുന്നു.
നാല്‍നടയാത്രക്കാരും, സൈക്കിള്‍ യാത്രക്കാരും ഏറെ കടന്നു പോകുന്ന പ്രദേശമാണ് കില്‍ഡെയര്‍ കനാലിനോടു ചേര്‍ന്ന ഭാഗം. ഈ പ്രദേശത്തിലൂടെ നടന്നു പോകുന്നവരില്‍ ആരെങ്കിലും സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ഗാര്‍ഡാ സംഘത്തെ വിവരം അറിയിക്കണമെന്നു ഗാര്‍ഡാ സൂപ്രണ്ട് ഗാരി വാള്‍ അറിയിച്ചു.