ഇന്ത്യൻ ദമ്പതികൾ ഡാള്ളസിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

സൗത്ത്‌ലേക്ക്: ഇന്ത്യൻ അമേരിക്കൻ ദമ്പതികളായ അനിൽ കാർബന്ദ (62), നീതാ കാരബന്ദ (58) സൗത്ത് ലേക്കിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു വീട്ടിൽ സന്ദർശനത്തിനെത്തിയ കുടുംബമാണ് ദമ്പതിമാരെ ബെഡ്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ടൊറന്റ് കൗണ്ടി മെഡിക്കൽ എക്‌സാമിനറാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ വിവരം മാധ്യമങ്ങൾക്കു നൽകിയത്.
നീതയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അനിൽ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ കേസിൽ മറ്റാരെയും സംശയിക്കുന്നില്ലെന്നും എന്ന് പൊലീസ് വ്യക്തമാക്കി. 2013 നു ശേഷം ഈ സിറ്റിയിൽ നടക്കുന്ന ആദ്യ സംഭവമാണ് ഇതെന്നും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top